കർണാടകയിൽ കൃത്യമായും ആർ എസ്എസ് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് മാത്രം മുസ്ലിങ്ങളെ ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന അജൻഡക്കെതിരെ നിൽക്കും; അതിനർത്ഥം ഇസ്ലാമിന്റെ ബുർഖ ഹിജാബ് പർദ്ദ തുടങ്ങിയ നിർബന്ധമാക്കപ്പെട്ട വസ്ത്രത്തെ അംഗീകരിക്കുന്നു എന്നല്ല; ഈ രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടേണ്ടതുണ്ട്; ഭരണഘടനയോടുള്ള വെല്ലുവിളി എത്രകാലം നിങ്ങൾ നടത്തും തീവ്രവാദികളെ; പ്രതികരണവുമായി ജസ്‌ല മാടശേരി

ഹിജാബിനെതിരെ വമ്പൻ സമരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. മുസ്ലിങ്ങളെ ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന അജൻഡക്കെതിരെ നിൽക്കുമെന്നാണ് ജസ്‌ല വ്യക്തമാക്കുന്നത്. ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇസ്ലാമിൽ വസ്ത്രസ്വാതന്ത്രമില്ല.. നിർബന്ധമാക്കപ്പെട്ടതാണ് ഹിജാബ് എന്ന് പറയുമ്പോൾ ഇവർ പറയുന്നു.. ഇല്ല അത് ഞങ്ങളുടെ ചോയ്സ് ആണ്.
വേണ്ടവർ ധരിച്ചാൽ മതി.. അതൊരിക്കലും നിർബന്ധമില്ല എന്ന്. ഓക്കേ നിങ്ങളാദ്യം ഒരു തീരുമാനത്തിലെത്ത്. കർണാടകയിൽ കൃത്യമായും ആർ എസ്എസ് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് മാത്രം. മുസ്ലിങ്ങളെ ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന അജൻഡക്കെതിരെ നിൽക്കും. അതിനർത്ഥം ഇസ്ലാമിന്റെ ബുർഖ ഹിജാബ് പർദ്ദ തുടങ്ങിയ നിർബന്ധമാക്കപ്പെട്ട വസ്ത്രത്തെ അംഗീകരിക്കുന്നു എന്നോ.. അത് വസ്ത്ര സ്വാതന്ത്രത്തിന്റെ അത്യുന്നതങ്ങളിൽ വാഴുന്ന ഒന്നാണെന്ന് പറയുകയോ അല്ല.
നീണ്ട ഒരിടവേളക്ക് ശേഷമാണ് ഇവിടെ ഒരു പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയ ഫാസിസം നമ്മൾ പലപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. മോഡി ഭരണത്തിൽ വന്നത് പോലും സോഷ്യൽ മീഡിയ ഫാസിസം നടപ്പാക്കിയാണെന്ന് ഇവിടെ ഞാനടക്കം.. നിങ്ങളിൽ പലരും പറയാറുണ്ട്. ഇവിടത്തെ ഭൂരിപക്ഷ വർഗീയത അസ്സഹനീയമാണ്. അതുപോലെ തന്നെ ന്യൂനപക്ഷ വർഗീയതയും. കഴിഞ്ഞ ജനുവരി 13 നു അബ്ദുൽ ഖാദർ പുതിയങ്ങാടി എന്ന ഇസ്ലാമിക് ഫാസിസത്തിന്റെ ഇരയായി ജയിലിൽ കിടക്കുന്ന സുഹൃത്തിന്റെ ഫോട്ടോ ഒരു ഡിപി ആക്കിയതിനാണ്.
എന്റെ ഫേസ്ബുക്ക് ഇവിടത്തെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റ് തീവ്രവാദികൾ മാസ്സ് റിപ്പോർട്ട് അടിച്ചത്..കഴിഞ്ഞ 4 മാസത്തിനിടയിൽ എന്റെ ഫേസ്ബുക്ക് 5 തവണ ബ്ലോക്ക് ചെയ്യപ്പെട്ടു. അസഹിഷ്ണുതയാണ് ഈ രാജ്യത്ത്. ഇസ്ലാമിസ്റ്റുകൾക്കും ഹിന്ദുത്വ തീവ്രവാദികൾക്കും. ഇവിടെ നിങ്ങൾ അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടാൻ ശ്രമിച്ചാൽ മറ്റു പല വഴികളും ഞങ്ങളുപയോഗിക്കും അത്രേ ഉള്ളൂ.
ഈ രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും ഈ വിഷയത്തിൽ പ്രതീക്ഷയില്ല..കേന്ദ്രം തന്നെ തീവ്രവാദികളുടെ വിളനിലമാണ്.. കേരളം കുടപിടിക്കലുകാരും.. നിങ്ങളെക്കൊണ്ടാവുന്നത് ചെയ്യൂ.. ഭരണഘടനയോടുള്ള വെല്ലുവിളി എത്രകാലം നിങ്ങൾ നടത്തും തീവ്രവാദികളെ..
https://www.facebook.com/Malayalivartha