പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആലുവ മുട്ടം തൈക്കാവിന് സമീപം കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആലുവ നൊച്ചിമ സ്വദേശി പി.എ.ബക്കര്‍ (62) ആണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് പാഞ്ഞുകയറി, ചായ കുടിച്ചു കൊണ്ടിരിക്കുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ 8നാണ് അപകടമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha