ഒരു കുപ്പി വെള്ളം പോലും ബാബുവിന് എത്തിക്കാന്‍ കഴിഞ്ഞില്ല; ഫയര്‍ ഫോഴ്‌സിനകത്തു വ്യാപക വിമിര്‍ശനം; ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച; ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പാലക്കാട് മലയില്‍ നിന്നും ബാബുവിനെ രക്ഷിച്ചെങ്കിലും വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു കുപ്പി വെള്ളം പോലും ബാബുവിന് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വ്യാപക വിമര്ശനം വരികയാണ്. ചേറാട് കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവനായി അപേക്ഷിക്കുന്നത് മാദ്ധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും സംസ്ഥാന ഓഫീസിലോ ടെക്‌നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്ഥലത്തേയ്ക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമടക്കമുള്ള പരാതികള്‍ വ്യാപകമായിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.
പാലക്കാട് ജില്ലയില്‍ തന്നെ സൈന്യം ചെയ്ത അതേ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ ഉണ്ടായിരുന്നു. 400മീറ്റര്‍ താഴെയുള്ള കുന്നിന്‍ചെരിവുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ള സ്‌കൂബാ ഡൈവിംഗ് ടീം, വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളും ഉണ്ടായിരുന്നു. ഇവരെയൊന്നും പ്രയോജനപ്പെടുത്തിയില്ല എന്ന പരാതിയും നേരത്തേ ശക്തമായിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്ന ആരോപണവും ഉയര്‍ന്നിരുന്നു .
https://www.facebook.com/Malayalivartha