പാലക്കാട് ചപ്പക്കാട് മലയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.... അധികം കാലപ്പഴക്കം ഇല്ലാത്ത തലയോട്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍

പാലക്കാട് മുതലമട ചപ്പക്കാട് മലയില്‍ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ ഓഗസ്റ്റില്‍ ചപ്പക്കാട് കോളനിയില്‍ നിന്ന് കാണാതായ സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളില്‍ ആരുടേതെങ്കിലുമാണോ തലയോട്ടി എന്ന കാര്യത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ചിറ്റൂര്‍ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തില്‍ കാട്ടിനുള്ളില്‍ പരിശോധന നടത്തി. ഫോറന്‍സിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. അധികം കാലപ്പഴക്കം ഇല്ലാത്ത തലയോട്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഇന്നലെ വൈകിട്ട് വനവിഭവം ശേഖരിക്കാന്‍ പോയ പ്രദേശവാസി അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി വനത്തിനകത്തെ തോട്ടില്‍ നിന്നാണ് തലയോട്ടി കണ്ടെടുത്തത്. ഈ വനത്തില്‍ യുവാക്കള്‍ കടന്നിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, യുവാക്കളുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്ബിള്‍ എടുത്ത ശേഷം ഫോറന്‍സിക് പരിശോധനക്കായി തൃശൂരിലെ ലാബിലേക്ക് അയക്കും.
https://www.facebook.com/Malayalivartha



























