എയറിൽ നിൽക്കുന്ന മറ്റ് പ്രതിജ്ഞകൾ ഭാരതത്തിലെ മൂന്നരലക്ഷം ഡോക്ടർമാർക്കും സ്വീകാര്യമല്ല തന്നെ; ഐ എം എ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ ശക്തമായ നിലപാടുകളിലേക്ക്! എന്റെ പ്രതിജ്ഞ ഇങ്ങനെ; ഡോക്ടർമാരുടെ പ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഡോ. സുൽഫി നൂഹ്

ഡോക്ടർമാരുടെ പ്രതിജ്ഞയുമായി ബന്ധപ്പെട്ടു ചില വിവാദങ്ങൾ ഉടലെടുക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് ഡോ. സുൽഫി നൂഹ്. എന്റെ പ്രതിജ്ഞ ഇങ്ങനെയെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ പ്രതിജ്ഞ ഇങ്ങനെ! എയറിൽ നിൽക്കുന്ന മറ്റ് പ്രതിജ്ഞകൾ ഭാരതത്തിലെ മൂന്നരലക്ഷം ഡോക്ടർമാർക്കും സ്വീകാര്യമല്ല തന്നെ. ഐ എം എ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ ശക്തമായ നിലപാടുകളിലേക്ക്! അതുകൊണ്ട് ഒന്നുകൂടി പ്രതിജ്ഞ !
ഡോ: സുൽഫി നൂഹു എന്ന ഞാൻ മെഡിക്കൽ പ്രൊഫഷനിലെ അംഗമെന്ന നിലയിൽ, മനുഷ്യരാശിയുടെ സേവനത്തിനായി എന്റെ ജീവിതം സമർപ്പിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു. എന്റെ രോഗിയുടെ ആരോഗ്യവും ക്ഷേമവും എന്റെ പ്രഥമ പരിഗണനയായിരിക്കും. എന്റെ രോഗിയുടെ അവകാശങ്ങളും അന്തസ്സും ഞാൻ ബഹുമാനിക്കും; ഞാൻ മനുഷ്യജീവനോട് അങ്ങേയറ്റം ആദരവ് പുലർത്തും; പ്രായം, രോഗം അല്ലെങ്കിൽ
വൈകല്യം, മതം, വംശീയ ഉത്ഭവം, ലിംഗഭേദം, ദേശീയത, രാഷ്ട്രീയ ബന്ധം, വംശം, ലൈംഗിക ആഭിമുഖ്യം, സാമൂഹികമായ നില അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ എന്റെ ഡ്യൂട്ടിക്ക് തടസ്സം നിൽക്കാൻ അനുവദിക്കുകയില്ല. രോഗി പറയുന്ന രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ അതിൻറെ ഗൗരവത്തോടെ രഹസ്യമായി കാത്തുസൂക്ഷിക്കുകയും ദൗർഭാഗ്യകരമായ സാഹചര്യത്തിൽ രോഗിയുടെ മരണം സംഭവിച്ചാൽ പോലും രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ആ തരത്തിൽ തന്നെ നിലനിർത്തുകയും ചെയ്യും.
ഞാൻ മെഡിക്കൽ പ്രൊഫഷന്റെ മഹനീയമായ പാരമ്പര്യവും മാന്യതയും കാത്തുസൂക്ഷിക്കും. ഞാനെൻറെ സഹപ്രവർത്തകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും അവർക്ക് അർഹമായ ബഹുമാനം നൽകുന്നതാണ്. രോഗിയുടെ പൊതുവായ ആരോഗ്യസംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി ഞാൻ എന്റെ മെഡിക്കൽ അറിവ് പങ്കിടും;
ഏറ്റവും ഉയർന്ന നിലവാരമുള്ള ചികിത്സ നൽകുന്നതിനായി ഞാൻ എന്റെ സ്വന്തം ആരോഗ്യം, ക്ഷേമം, എന്നിവയിൽ ശ്രദ്ധിക്കും; മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കാൻ ഞാൻ എന്റെ മെഡിക്കൽ അറിവ് ഉപയോഗിക്കില്ല, ഞാൻ ഈ പ്രതിജ്ഞ വാചകങ്ങൾ സ്വതന്ത്രമായി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha