കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായി, വീട്ടുകാര്‍ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയത് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിയ നിലയിൽ, ഒരുവയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..!

മലപ്പുറം നിലമ്പൂരില്‍ ഒരു വയസുള്ള പെണ്‍കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.നിലമ്പൂര്‍ പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ ഒരു വയസുള്ള മകള്‍ ഇഷയാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെ പെട്ടന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തുള്ള ബക്കറ്റില്‍ കുട്ടിയെ കണ്ടെത്തിയത്. മുങ്ങിക്കിടക്കുന്ന നിലയിലായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha