കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടം...!..യുവതി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലില്‍ വീണു, കാറിന്‍റെ മുന്‍ഭാഗം കനാലിലെ വെള്ളത്തില്‍ മുങ്ങി, അപകടത്തില്‍പ്പെട്ടത് ഭാര്യാഭർത്താക്കന്മാർ

ആലപ്പുഴയിൽ കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടം. യുവതി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലില്‍ വീണു.ഞായറാഴ്ച അവധിദിനത്തില്‍ കാര്‍ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മങ്കൊമ്പ് സ്വദേശിനിയായ സിനി സേവ്യറാണ് കാറോടിച്ചിരുന്നത്.ഇവരെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പരിശീലകനും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.
കനാലിലേക്ക് വീണ കാറിന്‍റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിയിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് രക്ഷിച്ചത്. ആര്‍ക്കും കാര്യമായ പരിക്കില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന അസി.സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മടങ്ങി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കരയ്ക്കുകയറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha