ഏറ്റുമാനൂരിലെ എടിഎം കവർച്ച ശ്രമം. : പ്രതി പിടിയിൽ; ആലപ്പുഴ സ്വദേശിയെ പിടികൂടിയത് തിരുവനന്തപുരത്തു നിന്നും

പേരൂർ റോഡിൽ എസ്ബിഐയുടെ എടിഎം സിഡിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ അപ്പുവി (22) നെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടികൂടിയത്. നേരത്തെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ മോഷണ ശ്രമം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ,
ജനുവരി 31ന് പുലർച്ചെ രണ്ടര യോടെയായിരുന്നു പേരൂർ റോഡിലെ സി ഡി എമ്മിൽമോഷണ മം. 2019ൽ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാന
മോഷണത്തിൽ അപ്പുവിനെ റിമാൻഡ് ചെയ്തിരുന്നു. 2022 ലാണ് ഇയാൾ ജയിലിൽ നിന്നും പിടിയിലായത്.
കൊല്ലം പുനലൂരിലും സമാന മോഷണശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാർ, എസ്ഐ പ്രശോഭ് എന്നിവ രുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha