നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം; രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിന് അന്വേഷണ ചുമതല; വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്.
ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം രണ്ട് ദിവസം മുമ്ബാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലന്‍സ് രജിസ്ട്രാര്‍ ഇറക്കിയത്. എറണാകുളം ജില്ലാ കോടതിയില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആരോപണം ഉയര്‍ന്നത്. ഈ വിഷയത്തിലാണ് കോടതി അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha