അതുപോലെ വർക്കിയെപ്പോലെ ഒരെണ്ണം മതിയല്ലോ കൂട്ടുകാരൻ ആയിട്ട് സകല പ്രശ്നങ്ങളും തലയിൽ ആക്കി തരാൻ; എന്തിന്റെ പേരിൽ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത് എന്നറിയാൻ പാടില്ല; മേപ്പടിയാൻ നല്ലൊരു സിനിമയെന്ന് നടി അശ്വതി

മേപ്പടിയാൻ എന്തിന്റെ പേരിൽ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത് എന്നറിയാൻ പാടില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. നടിയുടെ വാക്കുകൾ ഇങ്ങനെ; മേപ്പടിയാൻ എന്തിന്റെ പേരിൽ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത് എന്നറിയാൻ പാടില്ല. നല്ലൊരു സിനിമ .
ക്ലൈമാക്സ് അടിപൊളി (ഈ "അടിപൊളി" എന്ന് എന്റെ വായിൽ നിന്നു അറിയാതെ വീണുപോയി ശ്രീ ഇന്ദ്രൻസ് അവതരിപ്പിച്ച ഹാജിയാർ എന്ന കഥാപാത്രത്തിന്റെ ഷോപ്പ് അവിടെ ഓപ്പൺ ആയ സീൻ വന്നപ്പോൾ ) അതുപോലെ വർക്കിയെപ്പോലെ ഒരെണ്ണം മതിയല്ലോ കൂട്ടുകാരൻ ആയിട്ട് സകല പ്രശ്നങ്ങളും തലയിൽ ആക്കി തരാൻ . വർക്കിയും,അജു വര്ഗീസ് ചെയ്ത കഥാപാത്രവും നമ്മൾക്ക് ഒരു നല്ല മെസ്സേജ് ആണ് തന്നത്.
ഓരോ കഥാപാത്രങ്ങളും വളരെ ഭംഗിയായി ചെയ്തു.ജയകൃഷ്ണന്റെ പ്രശ്നങ്ങളുടെ കൂടെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കാൻ സിനിമക്ക് സാധിച്ചു. All the best team മേപ്പടിയാൻ . നേരത്തെയും സിനിമകളെ കുറിച്ച് അശ്വതി വാചാലയായിട്ടുണ്ട്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും മനസ്സ് കീഴടക്കി കള്ളൻ ഡിസൂസ - നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തുന്നു -കുടുംബത്തോടൊപ്പം തന്നെ ആസ്വദിക്കൂ.
ഹൃദയം സിനിമയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ; ഹൃദയം എന്നെഴുതി കാണിക്കുമ്പോ ഫോട്ടോ എടുക്കാനിരുന്ന ഞാനാ. അതെഴുതി കാണിച്ചപ്പോഴോ കാളി അരുണിനോട് അഴക്കൂടാത് ഡാ എന്നുറക്കെ വിളിച്ചുപറയുന്ന കേട്ടു ഞാനെന്നോട് പറഞ്ഞോണ്ടിരിക്കുവാരുന്നു "അഴക്കൂടാത് ഡീ" . ഓരോ കഥാപാത്രങ്ങളും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
https://www.facebook.com/Malayalivartha


























