Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

ദിലീപിന്റെ ദേ പുട്ട് പാർട്ണർ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്യുന്നു.. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ പുരോഗമിക്കുന്നു..

22 FEBRUARY 2022 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് സംവിധായകന്‍ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപിന്റെ സഹോദരി ഭർത്താവിനേയും ക്രൈംബ്രാഞ്ച് ചോദ്യ ചെയ്തിരുന്നു. എന്നാൽ ഇന്ന് ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പം കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമുള്ള ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്ന് ചോദ്യംചെയ്യുന്നത്. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് സുരാജിന് നോട്ടീസ് നല്‍കിയിരുന്നു.അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

അതേസമയം ഹൈക്കോടതി വളപ്പില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. അഡ്വ. രാമന്‍ പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചില്‍ പ്രതിഷേധിച്ചാണ് ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ അഭിഭാഷകര്‍ ഒത്തുകൂടിയത്‌. യുവനടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ നടൻ ദിലീപിനായി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതോടെയാണ് അടുത്ത സംഭവ വികാസങ്ങൾക്ക് തുടക്കമിടുന്നത്.

ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമൻപിള്ള തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ ഓഡിയോയിൽ പറഞ്ഞത്. നടി ആക്രമണ കേസിലെ നിർണായക സാക്ഷിയാണ് ജിൻസൻ. ജിൻസൻ കൂറുമാറിയാൽ ഏറ്റവും കൂടുതൽ ഗുണകരമാവുന്നത് ദിലീപിനായിരിക്കും.

ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമൻപിള്ളയോട് നേരിട്ട് വിളിക്കാൻ പറയെന്നും ജിൻസൻ പറഞ്ഞിരുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിൻസൻ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറഞ്ഞത്. പൾസർ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസർ ഓഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഈ സംഭാവത്തിന് പിന്നാലെ ജിൻസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ പീച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വക്കീലിന് നോട്ടീസ് നൽകിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടനാണ് കഴിഞ്ഞദിവസം നോട്ടീസ് നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (9 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (25 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (40 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends