Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...


തലപ്പത്ത് ഇനി കെ ജയകുമാർ..ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്..എല്ലാം കത്തി ജ്വലിച്ചു... അയ്യപ്പന് അനിഷ്ടങ്ങളില്ല.. വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കരിന്തിരി ആയി പോയി..


ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തികഞ്ഞ നിശബ്ദത... മലയാളത്തിലെ അനശ്വര നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ താരങ്ങളുടെ നീണ്ട നിര; മോഹന്‍ലാല്‍ മുതലുള്ള പ്രമുഖ താരങ്ങള്‍ എത്തി; മരണവീട്ടിലും ശ്രദ്ധനേടി ദിലീപും കാവ്യയും; പ്രിയ താരത്തെ അവസാനമായി കാണാന്‍ ജനങ്ങളും

23 FEBRUARY 2022 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...

തലപ്പത്ത് ഇനി കെ ജയകുമാർ..ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്..എല്ലാം കത്തി ജ്വലിച്ചു... അയ്യപ്പന് അനിഷ്ടങ്ങളില്ല.. വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കരിന്തിരി ആയി പോയി..

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം

'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!

മലയാളത്തിന്റെ വിസ്മയം കെപിഎസി ലളിത (74) ഇനി ഓര്‍മ. തൃപ്പൂണിത്തുറയില്‍ മകന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കെപിഎസി ലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി താരങ്ങളാണ് നേരിട്ടെത്തിയത്. മേഹന്‍ലാല്‍, മഞ്ജുപിള്ള, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ഒട്ടനവധി താരങ്ങളെത്തി. മരണവീട്ടിലും ശ്രദ്ധനേടി ദിലീപും കാവ്യാമാധവനും. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ദിലീപും കാവ്യാമാധവനും പാതിരാത്രിയില്‍ തന്നെ എത്തി. സമകാലിക വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദിലീപിന് പിന്നാലെയായി മാധ്യമങ്ങള്‍. എന്നാല്‍ ദിലീപും കാവ്യയും ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മടങ്ങുകയായിരുന്നു.


നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.

യശശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. ഇന്നു രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനം. തുടര്‍ന്നു തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ 'ഓര്‍മ' വീട്ടുവളപ്പില്‍.

 



ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി.

ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

 



1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകന്‍. അതിനു ശേഷം സിനിമയില്‍ സജീവമായി. 1978 ല്‍ ഭരതനെ വിവാഹം കഴിച്ചു.

ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.

 



നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കഥ തുടരും' എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്‌കാരം ലഭിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്  (4 minutes ago)

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...  (15 minutes ago)

വാസു വന്നപ്പോൾ ദുർ നിമിത്തങ്ങൾ  (26 minutes ago)

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്  (51 minutes ago)

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം  (1 hour ago)

ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്; ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!  (1 hour ago)

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധസംഘത്തിനും വളം വയ്ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം; ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (1 hour ago)

ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് രാജ്യം മുഴുവൻ മാറുകയാണെന്ന്; ഇനി കേരളത്തിന്റെ ഊഴമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (2 hours ago)

ക്രൂര കൊലപാതകം.... നടുറോഡിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (2 hours ago)

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്  (2 hours ago)

കെ ജയകുമാർ ചുമതലയേറ്റു...  (2 hours ago)

താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍...  (3 hours ago)

Malayali Vartha Recommends