Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

അറസ്റ്റ് ചെയ്യേണ്ടത് സഖാക്കളെയാണ്! അച്യുതാനന്ദന്റെ ജാതിയധിക്ഷേപം... എം.വി.ജയരാജനെ വെട്ടിനിരത്തി.. തീയിട്ട് ലോറൻസിന്റെ മകൾ.. മീൻ പെറുക്കിയെന്ന് അച്യുതാനന്ദൻ...

23 FEBRUARY 2022 11:08 PM IST
മലയാളി വാര്‍ത്ത

More Stories...

കാൽ വഴുതി കുളത്തിലേക്ക് ...... അമ്പത്താറുകാരന് ജീവിതം തിരിച്ചുകിട്ടിയത് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ...

ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളുടെ മുന്നിൽ പുലി... ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു.....

കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

കൊല്ലും കൊലയും അക്രമ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. എല്ലാക്കാലവും അതിനെ വെള്ളവും വളവും നൽകി പോറ്റി വളർത്തുന്നു. കാരണം മറ്റൊന്നുമല്ല, രക്തസാക്ഷികൾ സിന്ദാബാദ് എന്ന് പറയുന്ന പോലെ അവരുണ്ടായാൽ മാത്രമേ അണികൾക്ക് ഒര ഊർജ്ജം ഉണ്ടാവുകയുള്ളൂ.... സാധാരണ പൊതുജനങ്ങൾ ഈ വ്യവസ്ഥിതി മടുത്തിരിക്കുന്നു എന്നത് മനസ്സിലാക്കാൻ ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ഇനി ബിജെപിയാണെങ്കിൽ അവരും മനസ്സിലാക്കണം എന്നാണ് പറയാനുള്ളത്.

കാരണം ചോരയ്ക്ക് ചോര, കണ്ണിന് കണ്ണ് എന്ന നയം പാർട്ടികൾ മുന്നോട്ട് വയ്ക്കുമ്പോൾ നേട്ടം പാർട്ടിക്കും കോട്ടം അഥവാ നഷ്ടം സംഭവിക്കുന്നത്. ഈ പൊള്ളയായ യാഥാർഥ്യം ആരും മനസ്സിലാക്കുന്നില്ല! ഇത്രയൊക്കെ കണ്ടിട്ടും അണികൾക്ക്, അത് ഏതു രാഷ്ട്രീയ പാർട്ടിയുടെ ആണെങ്കിലും, ഒരു മാറ്റവും ഇല്ലാത്തതാണ് അത്ഭുതം ജനിപ്പിക്കുന്നത്.

ഇതിനിടയിലാണ് ഇപ്പോൾ ഫെയ്സ്ബുക്കിൽ പങ്കുവയ്ച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുന്നത്. നേരത്തേ ഹരിദാസിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് ആര്‍എസ്എസ്‌കാര്‍ക്ക് സവര്‍ണ മേധാവിതം ആണെന്നും അതുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിൽ വിമർസിച്ച് എം.വി ജയരാജൻ പ്രസ്താവനനൽകിയിട്ടുണ്ടായിരുന്നു. അതിന് മറുപടിയുമായി സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് കളത്തിലിറങ്ങിയിരിക്കുകയാണ്. വമ്പൻ ഒരു ബോംബ് തന്നെയാണ് ആശ ഇപ്പോൾ പാർട്ടിയിൽ ഇട്ടിരിക്കുന്നത്.

സിപിഎമ്മുകാർക്കാണ് ഏറ്റവും വർ​ഗീയത എന്ന കാര്യം ഊട്ടി ഉറപ്പിക്കുന്ന ചില കാര്യങ്ങളാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ടി.ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി ചെറുക്കന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് ആര്‍എസ്എസ് നേതാവല്ലെന്നും സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ സഖാവ് വി.എസ്. അച്യുതാനന്ദന്‍ ആണെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ച് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. സഖാക്കള്‍ ജാതി പറയുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട്. സിപിഎമ്മില്‍ ഉള്ളത്ര വര്‍ണ്ണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാര്‍ട്ടിയിലും കാണില്ലെന്നും ആശ കുറിച്ചിരിക്കുകയാണ്.

ആശയുടെ കുറിപ്പ്:

എം.വി.ജയരാജൻ, ഞാൻ ജയരാജേട്ട എന്നു തന്നെയാ വിളിക്കുന്നത്. മുതിർന്ന സഹോദരസ്ഥാനത്ത് തന്നെയാ കാണുന്നത്. കരുതലോടെ അല്ലാതെ ഒരിക്കൽ പോലും എന്നോടും മിലനോടും സംസാരിച്ചിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടവർക്ക് എല്ലാം നല്ല അനുഭവങ്ങൾ മാത്രം ആണ് പറഞ്ഞു കേട്ടിട്ടുള്ളത്. ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും, വിളിക്കാം എന്ന് പറഞ്ഞാൽ കൃത്യമായി തിരിച്ച് വിളിച്ചിരിക്കും. എതിർ രാഷ്ട്രീയക്കാർ പോലും എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള അഭിപ്രായമാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നപ്പോൾ പലവട്ടം കണ്ടിട്ടുണ്ട്. തിരക്കോട് തിരക്ക്. പക്ഷേ എല്ലാ കാര്യവും കൃത്യമായി ഓർത്തുചെയ്യുന്നു. അവിടെ ‘സഖാവത്തം’ കണ്ടില്ല. സഖാവാണ്, പാർട്ടി കഴിഞ്ഞിട്ടേ എന്തും ഉണ്ടാവുള്ളൂ. പൊലീസ് സ്റ്റേഷന്റെ മുന്നിൽ പോയി വെല്ലുവിളിയ്ക്കാൻ ജയരാജേട്ടനെ പോലൊരു സഖാവിനെ സാധിക്കൂ.

കുറ്റപ്പെടുത്താൻ പറ്റില്ല. നേതാവ് അണികൾക്ക് ആവേശവും സുരക്ഷിതത്വവും കൊടുക്കാൻ ബാധ്യസ്ഥനാണ്. ഇത്രയും എഴുതിയത് ജയരാജേട്ടനെ പുകഴ്ത്തിയതല്ല, പുകഴ്ത്തി പറഞ്ഞ് എനിക്കൊന്നും നേടാനുമില്ല. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന് കാർ അപകടം നടന്നതറിഞ്ഞപ്പോൾ വിളിച്ചു വിവരം തിരക്കിയിരുന്നു. ഇന്നലെ ഹരിദാസ് എന്നയാളിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് എം.വി.ജയരാജൻ പറയുന്നത് കേട്ടു, ആർഎസ്എസുകാർക്ക് സവർണ മേധാവിത്തം ആണ്, മത്സ്യത്തൊഴിളിലാളി ആയത് കൊണ്ടാണ് ഹരിദാസിനെ ആർഎസ്എസുകാർ കൊന്നത് എന്നെല്ലാം!

ടി.ജെ.ആഞ്ചലോസിനെ മീൻ പെറുക്കി ചെറുക്കൻ എന്നു വിളിച്ച് ആക്ഷേപിച്ചത് ആർഎസ്എസ് നേതാവല്ല. സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാൽ സഖാവ് വി.എസ്.അച്യുതാനന്ദൻ ആണ്! സഖാക്കൾ ജാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സിപിഎമ്മിൽ ഉള്ളത്ര വർണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാർട്ടിയിലും കാണില്ല. പാർട്ടി നേതാക്കൻമാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്മണൻ ആണ് മേനോൻ ആണ് നായരാണ് കത്തോലിക്കനാണ് തറവാടി ആണ് എന്നു പറഞ്ഞല്ലേ സഖാക്കളെ?

ഉച്ചനീചത്വം സിപിഎമ്മിൽ അല്ലേ ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് 2022ൽ പോലും? അവൻ ... അല്ലേ അങ്ങിനെയെ പെരുമാറൂ എന്ന് സവർണ സിപിഎം നേതാക്കൻമാർ അവർണ സിപിഎംകാരെ പറയാറില്ലേ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് കള്ളം പറയരുത്. കിഴക്കമ്പലത്തെ ദീപു ദലിതനാണ്, കൊല്ലപ്പെട്ടതാണ്. പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണ്. സിപിഎമ്മുകാർക്ക് പണ്ടേ സവർണ മേധാവിത്തം ആണല്ലോ?
അപ്പോൾ പിന്നെ ദലിതനായ ദീപുവിനോട് അവർക്ക് തൊട്ടുകൂടായ്മ ഉണ്ടാവുക സ്വാഭാവികം.

അതു കൊണ്ടാവാം ആർഎസ്എസുകാരും സിപിഎമ്മിനെപോലെ സവർണ മേധാവിത്തം ഉള്ളവരാണ് എന്ന് എം.വി.ജയരാജൻ പറഞ്ഞത്. ഹരിദാസ് കൊല്ലപ്പെട്ടു ആ ജീവൻ പോയി. പാർട്ടികൊടി പുതപ്പിച്ചു..

പതിവ് ചടങ്ങുകൾ കഴിഞ്ഞു. ഇനി സ്മാരകമായി, സ്മരാകത്തിന് ചുവപ്പ് നിറം ആയി, അവിടെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിയായി. സമ്മേളനങ്ങളിൽ മൗനം ആചരിക്കലായി. നേതാക്കൻമാരുടെ മക്കൾ വിദേശത്ത് അല്ലെങ്കിൽ സ്വദേശത്ത് സുരക്ഷിതർ. എന്തേ അണികളുടെ ജീവൻ മാത്രം പോകുന്നു?

അറിഞ്ഞുകൊണ്ട് നടക്കുന്ന കൊലപാതകങ്ങൾ അല്ലേ ഇതെല്ലാം? നേതാക്കൾ അറിയാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ല. Well planned ആണ്.... Pre planned ആണ്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും !

കൊലപാതക വിവരങ്ങൾ അറിയുമ്പോൾ തന്നെ പത്രസമ്മേളനമായി ആരോപണങ്ങളായി അടുത്ത ചടങ്ങ് കുടുംബാംഗങ്ങളെ സന്ദർശിയ്ക്കൽ പത്രക്കാരെ മുൻ കൂട്ടി അറിയിച്ചുള്ള സന്ദർശനം! അലമുറയിട്ട് കരയുന്ന കുടുബാംഗങ്ങളുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കൽ ചേർത്ത് പിടിക്കൽ കുട്ടികളെ എടുത്ത് ഉമ്മ കൊടുക്കൽ ഈ ചടങ്ങ് കഴിഞ്ഞാൽ പിന്നെ സ്മരാകത്തിന് സ്ഥലം (മുൻകുട്ടി കണ്ട് വച്ചത്) മേടിക്കലായി ഇഷ്ടിക നിരത്തലായി, പിന്നെ കുടുംബത്തിനെ ഏറ്റെടുക്കൽ വീട് വയ്ക്കൽ സഹോദരി ഉണ്ടെങ്കിൽ വിവാഹം നടത്തി കൊടുക്കും സഹോദരനോ സഹോദരിക്കോ സ്ഥിര വരുമാനമുള്ള ജോലി, ഇതുമൊക്കെ വാർത്തകളിൽ സ്ഥാനം പിടിക്കും!

നേതാക്കൻമാരുടെ മക്കൾ അഭിഭാഷകരാകും ഡോക്ടർമാരാകും എഞ്ചിനയർമാരാകും മൽസ്യ കച്ചവടത്തിലൂടെ മുതലാളിയാകും വിദേശത്ത് ജോലിയ്ക്ക് പോകും! എന്ത് വലിയ കേസ് അതിപ്പോൾ മയക്ക് മരുന്ന് കേസായാലും സ്ത്രീ പീഡന കേസായാലും അവർ ഊരിപോരും വൻ സ്വീകരണവും നടക്കും. പുഷ്പവൃഷ്ടി നടത്തി ചുവന്ന പരവതാനിയിൽ കൂടി എഴുന്നൊളിക്കും. രക്തസാക്ഷികൾക്കും കിട്ടും പൂക്കൾ കൊണ്ടുള്ള സ്വീകരണം ചുവന്ന പതാക ചുവന്ന പട്ട്! സെയിം പിച്ച്!!

രാഷ്ട്രീയ കൊലപാതകങ്ങൾ യാദ്യശ്ചികമല്ല... നേതാക്കൻമാർ അറിഞ്ഞ് നടത്തുന്ന കൊലപാതകങ്ങൾ. ഇത് തിരച്ചറിയാതെ കഥയിലെ കുഴലൂത്ത് കാരന്റെ പുറകെ പോയ കുട്ടികളെയും എലികളെയും പോലെയാണ് അണികൾ സാധാരണ പ്രവർത്തകർ. കഥയിലെ രാജാവിന്റെ മക്കളും കുഴലൂത്ത്കാരന്റെ പുറകെ പോയതിനാൽ രാജാവിന് എല്ലാ കുട്ടികളെയും രക്ഷിക്കേണ്ടി വന്നു,. രാഷ്ട്രീയ നേതാക്കൻമാരുടെ മക്കൾ ഇതിലൊന്നും പെടാതെ നോക്കാൻ കഴിവുള്ളവരാണ്. പഠിയ്ക്കും ഉയർന്ന നിലയിൽ ജീവിയ്ക്കാൻ ശ്രമിക്കും.

കൊലപാതകത്തിന് ഇര ആവുന്നതും കൊപാതകികളാവുന്നതും അണികൾ മാത്രമെന്ന് തിരിച്ചറിയുക എല്ലാ പാർട്ടിക്കാരും. അല്ലാതെ പ്രസ്താവനകളിലൂടെ കൊലപാതക രാഷ്ട്രീയം നിർത്താനാവില്ല. രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്. പാർട്ടിയ്ക്ക് വളരണം ഉയരണം
ലോകം മുഴുവൻ ശോഭിച്ച് നിൽക്കണം. ദീപുമാരെയും ഹരിദാസുമാരെയും വേണം. കൊന്നാലും കൊല്ലപ്പെട്ടാലും നേട്ടം പാർട്ടിയ്ക്ക് മാത്രം. എത് എടുത്താലും നേട്ടം നമുക്ക് എന്നാണ് അവർ കുറിക്കുന്നത്. ഇത്ര ഒക്കെ ആയിട്ടും കൊല്ലാനും ചാവാനും നടക്കുന്ന ഈ അണികൾക്ക് ഇതൊന്നും മനസിലാകുന്നില്ല എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ അവസരോചിതമായ ഇടപെടൽ.... അച്ഛന് ജീവൻ തിരിച്ചു കിട്ടി  (24 minutes ago)

പവന് 1140 രൂപയുടെ കുറവ്  (47 minutes ago)

21 പേരെ കാണാതായി  (58 minutes ago)

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (1 hour ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (1 hour ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (1 hour ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (2 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (2 hours ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (2 hours ago)

പ്രവാസി മലയാളി നിര്യാതനായി  (2 hours ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (2 hours ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (3 hours ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (3 hours ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (3 hours ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (3 hours ago)

Malayali Vartha Recommends