പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നു.... ആളുമാറി സുരേഷിനെ വിളിച്ചതെന്നാണ് ലിജേഷ് നല്‍കുന്ന മൊഴി, വാട്‌സ്ആപ്പ് കോളില്‍ ഇവരുവരും വിളിച്ചത് നാലു മിനിറ്റ് നേരം, ലിജേഷ് വിളിച്ചെന്ന് അറിയാതിരിക്കാന്‍ കോള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്തു

കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതികളില്‍ ഒരാളായ കെ. ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു.
പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. പുലര്‍ച്ചെ ഒന്നിനാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ വിശദമായി പോലീസ് ചോദ്യം ചെയ്യുന്നത്.
അതേസമയം ആളുമാറി സുരേഷിനെ വിളിച്ചതെന്നാണ് ലിജേഷ് നല്‍കുന്ന മൊഴി. കേസില്‍ ഇന്ന് ഒരാള്‍ കൂടി പിടിയിലായിരുന്നു. പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ് പിടിയിലായത്. നേരത്തെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയയുടന്‍ വീടിനു മുന്നില്‍വച്ചാണ് ഒളിച്ചിരുന്ന അക്രമി സംഘം ഹരിദാസനെ വെട്ടിവീഴ്ത്തിയത്. കടലില്‍ പോയി മടങ്ങിയെത്തിയ ഹരിദാസന്‍ അടുക്കള ഭാഗത്തെത്തി മീന്‍ ഭാര്യ മിനിയെ ഏല്‍പ്പിച്ച ശേഷം മുന്‍ഭാഗത്തേക്കു പോകുന്നതിനിടെ അക്രമികള്‍ ചാടി വീഴുകയായിരുന്നു.
രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തി. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.അത്രയേറെ ക്രൂരകൊലപാതകമായിരുന്നു.
"
https://www.facebook.com/Malayalivartha


























