Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

മോദി താരം തന്നെ... ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒരു ചുക്കും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി; എന്നും ഇന്ത്യയെ അപമാനിക്കുന്ന പാകിസ്ഥാന് അവസാനം രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക വേണ്ടി വന്നു; പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാകയേന്തി

03 MARCH 2022 07:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോള്‍ താരമാണ്. ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒന്നും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി. അവര്‍ കൂട്ടത്തോടെ ഇന്ത്യന്‍ പതാക ഉപയോഗിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെറുതേ നോക്കി നില്‍ക്കാനേ കഴിയുള്ളൂ.

പാക്കിസ്ഥാന്‍ വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാക ഉപയോഗിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും സുരക്ഷയ്ക്കായി ത്രിവര്‍ണപതാക കയ്യിലേന്തിയെന്നും യുക്രെയ്‌നില്‍ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.



സ്‌പ്രേ പെയിന്റ് വാങ്ങി കര്‍ട്ടനുകളില്‍ ത്രിവര്‍ണം പൂശി. കര്‍ട്ടന്‍ കീറിയെടുത്ത് പല പതാകകളാക്കി കയ്യില്‍ പിടിച്ചു. ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യയുടെ പതാക പിടിച്ചാണു ചെക് പോയിന്റുകള്‍ കടന്നത്. ഒഡേസയില്‍ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദര്‍ശിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം യുക്രെയ്‌നിലെ ഹര്‍കീവില്‍ വിദ്യാര്‍ഥികളടക്കം എഴുനൂറോളം ഇന്ത്യക്കാര്‍ ജീവന്‍ പണയം വച്ച് റെയില്‍വേ സ്‌റ്റേഷനിലേക്ക് കൂട്ടമായി മാര്‍ച്ച് ചെയ്യുകയാണെന്ന് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്റെ സഹപാഠികള്‍ അറിയിച്ചു. 7 ദിവസത്തോളം കഴിഞ്ഞ ബങ്കറില്‍ നിന്ന് ഇന്ത്യന്‍ പതാകകളും കയ്യിലേന്തിയാണ് അവര്‍ 7 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്കു തിരിച്ചതെന്ന് നവീന്റെ സീനിയറായ മെഡിക്കല്‍ വിദ്യാര്‍ഥി അമിതിന്റെ പിതാവ് വെങ്കടേഷ് വൈശ്യര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മൂന്നൂറോളം പേരും ഇവര്‍ക്കൊപ്പമുണ്ട്.



യുക്രെയ്‌നിന്റെ കിഴക്കു ഭാഗത്തുള്ള ഹര്‍കീവില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കു ട്രെയിനില്‍ എത്താനാണു നീക്കം. പടിഞ്ഞാറന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണിപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഒഴിപ്പിക്കല്‍ നടത്തുന്നത്. ഹര്‍കീവ് നാഷനല്‍ മെഡിക്കല്‍ കോളജില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ അമിതും ബന്ധു സുമനും ഉള്‍പ്പെടെ 3 വിദ്യാര്‍ഥികള്‍ കര്‍ണാടക ഹാവേരിയിലെ ചലഗേരിയില്‍ നിന്നുള്ളവരാണ്.

ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതായതോടെ ബങ്കറുകളില്‍ കുട്ടികള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ഒരാഴ്ചയോളമായിട്ടും രക്ഷപ്പെടാന്‍ മാര്‍ഗം കാണാത്തതുകൊണ്ടാണ് റെയില്‍വേ സ്‌റ്റേഷനിലേക്കു സംഘമായി പോകാന്‍ തീരുമാനിച്ചത്. അമിത് എന്റെ ഏകമകനാണെന്ന് നിറകണ്ണുകളോടെ വെങ്കടേഷ് പറഞ്ഞു.


ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങളെയും കനത്ത ഉപരോധങ്ങളെയും അവഗണിച്ച് യുക്രെയ്‌നിലെ ആക്രമണം റഷ്യ വീണ്ടും ശക്തമാക്കി. യുദ്ധം ഒരാഴ്ച പിന്നിട്ട ഇന്നലെ കരിങ്കടല്‍ തീരത്തെ ഖേഴ്‌സന്‍ നഗരം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രെയ്ന്‍ ഇത് നിഷേധിച്ചു.

അതേസമയം റഷ്യയ്‌ക്കെതിരായ യുഎന്‍ വോട്ടെടുപ്പില്‍ ഇന്ത്യ വീണ്ടും വിട്ടുനിന്നു. പൊതുസഭയിലെ വോട്ടെടുപ്പില്‍ 141 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ, ബെലാറൂസ്, ഉത്തരകൊറിയ, എറിത്രിയ, സിറിയ എന്നിവ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു.



റഷ്യന്‍ സേന വളഞ്ഞ ഹര്‍കീവില്‍ വ്യോമാക്രമണവും. സിറ്റി കൗണ്‍സിലിനു നേരെ മിസൈല്‍. മരിയുപോള്‍ നഗരവും റഷ്യന്‍ പട വളഞ്ഞിരിക്കുകയാണ്.

കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റര്‍ സേനാവ്യൂഹം യാത്ര തുടരുന്നു. വേഗം കുറഞ്ഞെന്നു സൂചന. കീവ് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ. വന്‍ ആക്രമണത്തിന് ഒരുക്കമെന്നു വിലയിരുത്തല്‍.



ഇതിനകം 2000 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍. രാജ്യം വിട്ട അഭയാര്‍ഥികളുടെ എണ്ണം 8.75 ലക്ഷം. തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ സമ്മതിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 minute ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (9 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (40 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (49 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

Malayali Vartha Recommends