ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച് സര്‍ക്കാര്‍. കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചടച്ച പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചിരിക്കുന്നത്.
അനര്‍ഹമായ പെന്‍ഷന്‍ കൈപ്പറ്റിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും അച്ചടക്ക നടപടികള്‍ ഉപേക്ഷിക്കില്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു. അതേസമയം ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ 373 പേരാണ് ആരോഗ്യ വകുപ്പില്‍ പെന്‍ഷന്‍ കൈപ്പറ്റിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ തട്ടിപ്പ് നടത്തിയതും ആരോഗ്യ വകുപ്പില്‍ നിന്നാണ്.
പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് 224 പേര്‍. മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.
https://www.facebook.com/Malayalivartha


























