ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്.
ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് സർവീസ് നടത്തുക. അതിനടുത്ത ദിവസം മടക്കസർവീസുമുണ്ടാകും.
ഓഗസ്റ്റ് ഒൻപത്, 16, 23, 30, സെപ്റ്റംബർ ആറ് തീയതികളിലാണ് എറണാകുളം ബെംഗളൂരു സർവീസ്. ബെംഗളൂരു -എറണാകുളം സർവീസ് ഓഗസ്റ്റ് 10, 17, 24, 31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിലാണ്.
ചെന്നൈ സെൻട്രൽ-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്തെത്തും.
കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് തീയതികളിൽ വൈകീട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും.
"
https://www.facebook.com/Malayalivartha


























