Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്.... കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം, തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി, പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കം ബാക്കി 3 പ്രതികളെ ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്, ലുക്കാണ് 15 എയര്‍ലൈന്‍ കമ്പനിയുടെ യാത്രാരേഖകള്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തത്

03 MARCH 2022 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് തിരുവനന്തപുരം സി ബിഐ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

 

തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും ഹാജരാക്കണം. ജാമ്യക്കാലാവധിയില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുത്. 3 ദിവസത്തിനകം പ്രതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള ബാക്കി 3 പ്രതികളെ ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോട് കോടതി ഉത്തരവിട്ടു.

 


കസ്റ്റംസ് സൂപ്രണ്ട് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനില്‍ താമസം ലുക്ക്. കെ. ജോര്‍ജ് , ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സി ഇ ഒ യുമായ ആര്‍. സുദേര വാസന്‍ , ജീവനക്കാരായ പി. മദന്‍ , കിരണ്‍ ഡേവിഡ് എന്നിവരാണ് വിദേശ മദ്യക്കടത്തു കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.


2018 - 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി 15 ല്‍ പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വൈമാനികരുടെ യാത്രാ രേഖകള്‍ പ്ലസ് മാക്‌സ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുകയും ട്രാവല്‍ ഏജന്‍സികള്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്ത് ചതിക്കലിനായി വ്യാജപ്പേരില്‍ വ്യാജരേഖകള്‍ ചമച്ച് ആയവ അസ്സല്‍ രേഖകള്‍ പോലെ ഉപയോഗിച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് 6 കോടി രൂപയുടെ അന്യായ നഷ്ടം വരുത്തിയെന്നും തുല്യ തുകക്കുള്ള അനര്‍ഹമായ സാമ്പത്തിക നേട്ടം പ്രതികള്‍ ഉണ്ടാക്കിയെന്നുമാണ് സിബിഐ കേസ്.

 


കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തില്‍ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാല്‍ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെ 2 വര്‍ഷം ലുക്ക് ഒളിവില്‍ പോയി. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണര്‍ ലുക്കിനെ സസ്‌പെന്റ് ചെയ്തു.

 

ഒടുവില്‍ 2020 നവംബര്‍ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റില്‍ ഹാജരായത്.തുടര്‍ന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

 

 

അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ടിടിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്. കൊച്ചി എയര്‍പ്പോര്‍ട്ട് വഴിയുള്ള മദ്യക്കടത്തു കേസില്‍ ലൂക്കിനെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (31 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (40 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (51 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends