എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യവാനായ ഷൈജുവിന് ലഭിച്ചത് അരക്കോടി രൂപ; സ്വപ്‍നഭവനം പണിതത് ഭാര്യയുടെ പേരിൽ, പ്രവാസിയായ ഷൈജു നാട്ടിൽ എത്തിയത് ഒരാഴ്ച് മുൻപ്; ക്ഷേത്രത്തിൽ മക്കളോടൊപ്പം പോയത് അതീവ സന്തോഷവാനായി എത്തിയ ഷൈജുവിനെ വീട്ടിൽ എത്തി അടിച്ചുകൊന്ന് ഭാര്യ! ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൗമ്യ...
കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് പാലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ച വാർത്ത പുറത്ത് വന്നത്. കുറുപുഴ സൗമ്യ ഭവനില്‍ ഷൈജു (40) വാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ (33) പാലോട് പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ചൊവ്വാഴ്ച രാത്രി 11-മണിയോടെയാണ് സംഭവം നടന്നത്.
സംഭവദിവസം സമീപത്തെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഇവര്‍ കുടുംബസമേതം പോയിരുന്നു. മകനെ ഉരുള്‍ നേര്‍ച്ചയില്‍ പങ്കെടുപ്പിച്ചശേഷം ഷൈജു നേരത്തേ തന്നെ വീട്ടിലേക്ക് മടങ്ങി. ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സൗമ്യ അവിടെ തങ്ങി. ഇതിനിടെ ക്ഷേത്രത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് വന്നു. ഫോണ്‍ ചെയ്യുകയായിരുന്ന ഷൈജുവിനെ സൗമ്യ പിന്നില്‍ നിന്നും ടൈല്‍ കൊണ്ട് അടിച്ചു വീഴ്ത്തുകയാണ് ചെയ്തത്.
എന്നാൽ അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ ഷൈജുവിനെ സൗമ്യ ഹോളോബ്രിക്സ് കൊണ്ട് വീണ്ടും വീണ്ടും അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ തല തകര്‍ന്നു. ഇതേതുടര്‍ന്ന് തിരികെ ക്ഷേത്രത്തിനു സമീപം എത്തിയ സൗമ്യ ഭര്‍ത്താവിനെ കൊന്ന വിവരം നാട്ടുകാരെ അറിയിച്ചു. ശരീരം മുഴുവന്‍ രക്തം പുരണ്ട് നില്‍ക്കുന്ന സൗമ്യയെ കണ്ട് പരിഭ്രമിച്ചുപോയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും സൗമ്യയെ തടഞ്ഞു വെയ്ക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഷൈജു ഭാഗ്യവാനായിരുന്നു. അന്ന് സമ്മാനത്തുകയായി അന്‍പത് ലക്ഷം രൂപ കിട്ടിയിരുന്നു. ആ തുക കൊണ്ടാണ് ഷൈജുവിന്റെ ഭാര്യ സൗമ്യയുടെ ബന്ധുവിന്റെ പക്കല്‍നിന്ന് കുറുപുഴക്ക് സമീപം വീടും വസ്തുവും വാങ്ങുന്നത്. അതേ വീട്ടില്‍ വച്ചുതന്നെയാണ് ഷൈജുവിനെ ഭാര്യ കൊലപ്പെടുത്തിയതും.
ഷജു കഴിഞ്ഞദിവസമാണ് ഭാര്യയുടെ അടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെല്‍ഡിങ് പണിക്കാരനായ ഷൈജു വിവാഹ ശേഷം പതിമ്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിദേശത്തു പോയത്. വിദേശത്ത് ജോലി ചെയ്തു കിട്ടുന്ന വരുമാനം തുച്ഛമെങ്കിലും കൃത്യമായി വീട്ടിലേക്ക് പണം അയയ്ക്കുമായിരുന്നു.
സംഭവ ദിവസവും ക്ഷേത്രത്തിലേക്ക് കുടുംബസമേതം സന്തോഷവാനായാണ് പോയത്. മക്കളെ ഉരുള്‍ നേര്‍ച്ചയിലും മറ്റും പങ്കെടുപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളിലും ഒക്കെ സജീവമായി പങ്കെടുത്ത ശേഷമാണ് അവസാനമായി തന്റെ സ്വപ്നഭവനത്തിലേക്ക് എത്തിയത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. പ്രവാസിയായിരുന്ന ഷൈജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്.
https://www.facebook.com/Malayalivartha

























