മേളയിൽ ബലൂൺ വിൽക്കാൻ പോയ നാടോടി പെൺകുട്ടിയുടെ ജീവിതം കരളലിയിപ്പിക്കുന്നത്.... കേരളത്തിന്റെ തെരുവുകളിൽ ബലൂൺ വില്പനക്കാരിയായ കിസ്‌ബോ! ഒരൊറ്റ ഫോട്ടോയിൽ ജീവിതം മാറിമറിഞ്ഞു; സമൂഹമാമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു! പിന്നെ കടക്കേണ്ടി വന്നത് ദുരിതങ്ങളുടെ കൊടുമുടി, ശ്രദ്ധ നേടി ഗിസ്‌ബോയുടെ ജീവിതം....

സമൂഹമാധ്യമങ്ങൾക്ക് ഇന്ന് നമ്മുടെ ലോകത്ത് വളരെ ഏറെ പ്രാധാന്യം ഉണ്ട്. നിമിഷം നേരംകൊണ്ട് എല്ലാം മാറ്റിമറിക്കാൻ സാധിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഒരാളുടെ ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മാത്രം മതി. നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശസ്തരാകുന്നത്. അതിന് പിന്നിൽ ഓരോരുത്തരുടെയും പ്രയത്‌നവും ഉണ്ട്. എന്നാൽ അതിനുള്ള ഉദാഹരണമാണ് കേരളത്തിന്റെ തെരുവുകളിൽ ബലൂൺ വില്പനക്കാരിയായ കിസ്‌ബോ എന്ന പെൺകുട്ടിയുടെ ജീവിതം.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കിസ്‌ബോ ബലൂൺ വിൽക്കുന്ന കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതോടെ ഈ പെൺകുട്ടി താരമായി മാറുകയായിരുന്നു. എന്നാൽ ഈ പ്രായത്തിനിടയ്ക്ക് ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ കിസ്‌ബോ നേരിടുകയുണ്ടായി. തെരുവുകളിൽ ബലൂണുകൾ വിറ്റ് ജീവിതം നയിക്കുന്ന ഈ പെൺകുട്ടി പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതും.
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ അവളുടെ ഫോട്ടോഗ്രാഫുകൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്ന് ഇംഗ്ലീഷ് ന്യൂസ് ജെ റിപ്പോർട് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് കിസ്‌ബോ ജനിച്ചത്. ഇതിനിടെ അവളുടെ ജീവിതത്തിൽ എപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എന്നാൽ ങ്ങിഅച്ഛന്റെ മരണം കൂടെ സംഭവിച്ചതോടെ ചെറുപ്പത്തിലെ അനുഭവിച്ചു വന്ന ദുരിതങ്ങൾ വീണ്ടും വർധിക്കുകയാണ് ചെയ്തത്. അത് അവളുടെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. അതോടെ കിസ്‌ബോ അമ്മയ്‌ക്കൊപ്പം കുടുംബത്തിന് വേണ്ടി ബലൂണുകൾ വിൽക്കാൻ തുടങ്ങുകയായിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടാണ് കിസ്‌ബോയുടെ ജീവിതം മാറിമറിഞ്ഞത്. കിസ്ബോയും അമ്മയും കേരളത്തിലെ കോണൂരിൽ നടന്ന ഒരു മേളയിൽ ബലൂൺ വിൽക്കാൻ പോയതായിരുന്നു. ഈ ദിവസം ഇവളുടെ ജീവിതത്തെ തന്നെ തലകീഴായി മാറ്റിമറിക്കുകയായിരുന്നു. അവിടെ വെച്ച് ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും കിസ്‌ബോയുടെ അനുവാദത്തോടെ അയാൾ അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഈ ചിത്രം വൈറലാവുകയുമായിരുന്നു.
അങ്ങനെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെ, കണ്ണൂരിലെ ബ്യൂട്ടി സലൂൺ ഉടമകളിലൊരാൾ കിസ്‌ബോയ്ക്ക് സാരിയിൽ ഒരു ഗംഭീര മേക്ക് ഓവർ നൽകി. ബ്യൂട്ടി സലൂൺ ഉടമ പിന്നീട് ഒരു ഫോട്ടോഗ്രാഫി സെഷനും സംഘടിപ്പിക്കുകയായിരുന്നു. ആ ചിത്രങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
എന്നാൽ കിസ്‌ബോയുടെ അമ്മ കാഞ്ചന്റെ ആഗ്രഹം മകൾ ഉന്നത വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തയാകണമെന്നാണ്. മകളുടെ ജീവിതം മാറണമെന്ന് അവർ ഏറെ ആഗ്രഹിക്കുകയാണ്. ഭാവിയിൽ അവളെ ഒരു ബലൂൺ വിൽപ്പനക്കാരിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കിസ്‌ബോയുടെ ചിത്രം വൈറലായതിന് ശേഷം, അവളുടെ അമ്മ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും അവളുടെ ജീവിതത്തിൽ മികച്ച ഭാവി കൈവരിക്കുന്നതിന് അവളെ പിന്തുണയ്ക്കാനും സഹായം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























