ബോംബേറ് ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയെ ബാറിനു മുന്നില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയേയും മൂന്ന് പൊലീസുകാരെയും കുത്തിവീഴ്ത്തി.... പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടെയുണ്ടായിരുന്ന പോലീസുകാര്‍

ബോംബേറ് ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയെ ബാറിനു മുന്നില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയേയും മൂന്ന് പൊലീസുകാരെയും കുത്തിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
കല്ലമ്പലം സ്റ്റേഷനിലെ എസ്.ഐ ജയന്‍, സി.പി.ഒമാരായ വിനോദ്, ചന്തു, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനോദിന്റെ കൈയ്ക്കും ശ്രീജിത്തിന്റെ വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു.
വിനോദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പതിനെട്ട് കേസുകളിലെ പ്രതിയായ വര്‍ക്കല മുത്താന ആശാരിമുക്ക് സ്വദേശി അനസ് ജാനാണ് (24) അക്രമം നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ പാരിപ്പള്ളി ലക്ഷ്മി ബാറിനു മുന്നിലായിരുന്നു സംഭവം നടന്നത്.
അനസ് ബാറിലിരുന്ന് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇവിടെ എത്തിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങിയോടി. പിന്നാലെ ഓടിച്ച് പിടികൂടിയ പൊലീസും അനസും തമ്മില്‍ മല്‍പ്പിടിത്തമായി. അതിനിടെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയത്.
പ്രതിയെ കല്ലമ്പലം സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിനെതിരെ ബോംബെറിഞ്ഞ കേസിലും കടമ്പാട്ടുകോണം ക്ലബിന് ബോബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാള്‍.
"
https://www.facebook.com/Malayalivartha























