ഓപ്പറേഷന് ഗംഗ ദൗത്യം ....യുക്രെയ്നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ എത്തി.... വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്
യുക്രെയ്നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ എത്തി. പോളണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്.
ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോള്‍ട്ടാവയിലെത്തിച്ച് ട്രെയിന്‍ മാര്‍ഗം ലിവീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു.
ഇരുന്നുറോളം മലയാളികള്‍ സംഘത്തിലുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ടുണീഷ്യ പൗരന്മാരെയും സര്‍ക്കാര്‍ പോളണ്ടില്‍ എത്തിച്ചിരുന്നു.
സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപ്പറേഷന് ഗംഗ ദൗത്യം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന് ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.
https://www.facebook.com/Malayalivartha