Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഉത്തരവാദിയായ സൈജു തങ്കച്ചന്‍ ആരാണ്? തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍... പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവ്, സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചത് നിര്‍ണായകമായ പല വിവരങ്ങളും

16 MARCH 2022 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഉത്തരവാദിയായ സൈജു തങ്കച്ചന്‍ ആരാണ്? തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറയുന്നു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്.

ഡിജെ പാര്‍ട്ടികളില്‍ ലഹരിമരുന്ന് വിതരണം നടത്തുന്നത് സൈജുവാണ് . പാര്‍ട്ടിക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് സൈജുവിന്റെ പതിവാണ്. സൈജുവിന്റെ ഫോണില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ഫോണിലെ വീഡിയോകളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ച് കഴിഞ്ഞു.

 



സൈജുവിന്റെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ പോലീസ് പരിശോധിച്ചെങ്കിലും അതില്‍ ആരുടെയെല്ലാം ഫോണ്‍ നമ്പറുകള്‍ ഉണ്ടെന്ന കാര്യം പോലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നിരവധി ഉന്നതരുമായി അടുത്ത ബന്ധമുള്ളയാളാണ്
സൈജു തങ്കച്ചന്‍.

സൈജുവിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ച എല്ലാവരെയും അത്ഭുതപെടുത്തുന്നതാണ്. ഇന്റീരിയര്‍ ഡിസൈനില്‍ ഡിപ്ലോമ മാത്രമാണ് സൈജുവിനുള്ളത്. ഇയാളുടെ സാമ്പത്തിക വള!ര്‍ച്ച പെട്ടെന്നായിരുന്നു. അടുത്തിടെ സ്വന്തമാക്കിയ ആഡംബര കാറുകളിലായിരുന്നു സൈജുവിന്റെ യാത്രകളത്രയും. ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ സൈജു ഇതിനൊക്കെയുള്ള പണം സമ്പാദിച്ചതെന്നാണ് കരുതുന്നത്. സൈജു ആരുടെയെങ്കിലും ബിനാമിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമായത്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ്. സൈജുവിന് പല ഡിജെ പാര്‍ട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.

മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട രാത്രി ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും യുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ഒളിവില്‍പ്പോയ സൈജു തങ്കച്ചന്‍ പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ പ്രമുഖരായ അഭിഭാഷകരെയാണ് സൈജു അണിനിരത്തിയത്.

നവംബര്‍ 1ാം തീയതി അര്‍ദ്ധരാത്രി നടന്ന അപകടത്തിലാണ് മുന്‍ മിസ് കേരളയും, മിസ് കേരള റണ്ണറപ്പുമായ അന്‍സി കബീറും ഡോ. അഞ്ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഇരുവരും സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയി. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയില്‍ വച്ചും മരിച്ചു. വണ്ടിയോടിച്ചിരുന്ന അബ്ദുറഹിമാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

 

 



2019ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍. ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍. കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അന്‍സി കബീറും, അഞ്ജന ഷാജനും.

സൈജു തങ്കച്ചനില്‍ മോഡലുകളുടെ മരണം ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് മനസിലാക്കുന്നത്. കേസുമായി ബന്ധപ്പെട്ട പ്രമുഖരെ രക്ഷിക്കുകയാണ് പോലീസിന്റെ ശ്രമമെന്നും വാര്‍ത്തകളുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (11 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (17 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (30 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends