കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത

മദ്യപാനത്തെ ചൊല്ലി വഴക്ക്... മകന്റെ ശല്യം സഹിക്കാനാവാതെ ഒടുവിൽ ക്രൂര കൊലപാതകം. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം ആത്മഹത്യയാക്കി വരുത്തി തീർക്കാനുള്ള നാടകം. സിനിമയെ പോലും വെല്ലുന്ന കൊലപാതക വാർത്തയാണ് ഗുജറാത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം.
23 കാരനായ റാം ബാബുഭായ് ബംഭവയെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ അമ്മ മനീഷ ബെൻ ആസിഡ് കുടുപ്പിച്ചാണ് കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ മകൻ തന്റെ ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട മനീഷ അവനെകൊണ്ട് മനഃപ്പൂർവ്വം മദ്യം കഴിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം അയാൾ സ്വയം ജീവനൊടുക്കിയെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കൾ പിടിയിലായത്. കഴിഞ്ഞ മാസം 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
കടുത്ത മദ്യപാനിയായ രാം ബാബുഭായിയും മാതാപിതാക്കളുമായി തർക്കമുണ്ടാവുകയും അത് കയ്യേറ്റത്തിലെത്തുകയും ചെയ്തു. തുടർന്ന് അമ്മ മനീഷ ബെൻ നിർബന്ധിച്ച് ആസിഡ് കുടിപ്പിഡച്ചു. രാം ബാബുഭായിയുടെ ഭാര്യ ബൻഷിബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























