Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകേണ്ട സവിശേഷ സാഹചര്യം നിലവിലില്ല! ജി.ജി.എച്ച്.എസ്. ബാലുശ്ശേരിയിൽ ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചാൽ ഒറ്റ ചുറ്റുമതിൽ വ്യത്യാസത്തിൽ രണ്ട് സർക്കാർ സ്‌കൂളുകൾ അൺ എക്കണോമിക്കായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്, കെ.എം.സച്ചിൻ ദേവ് സമർപ്പിച്ച സബ്മിഷന് ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടി നൽകിയ മറുപടി

16 MARCH 2022 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി സ്‌കൂൾ അധികാരികൾ ബഹുമാനപ്പെട്ട ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം.സച്ചിൻ ദേവ് മുഖേന ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുവടെ ചേർക്കുന്ന കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.

ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിനു സമീപത്ത് മുമ്പ് ആൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ബാലുശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (ബോയ്‌സ്), ഇപ്പോൾ പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകി വരുന്നുണ്ട്. ഇതു മൂലം ലിംഗഭേദമില്ലാതെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ട്.

സ്‌കൂൾ മിക്‌സഡ് ആക്കിയാൽ സമീപത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തന്നെയാകും സ്വാഭാവികമായും എത്തിച്ചേരുന്നത്. ആയതിനാൽ പ്രസ്തുത സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നതിനും, അത് അദ്ധ്യാപക തസ്തികകൾ കുറയുന്നതിനും അദ്ധ്യാപകരെ പുന:ക്രമീകരിക്കേണ്ട സ്ഥിതി ഉണ്ടാക്കുന്നതിനും കാരണമാകും.

മാത്രമല്ല, കുട്ടികൾക്ക് യാത്രാക്ലേശം പോലുള്ള ബുദ്ധിമുട്ടും നിലവിലില്ല എന്നും ഈ സാഹചര്യത്തിൽ, ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകേണ്ട സവിശേഷ സാഹചര്യം നിലവിലില്ല എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നത്. താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം രണ്ടു സ്‌കൂളുകളും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ.

ഇതിൽ ജി.വി.എച്ച്.എസ്. ബാലുശ്ശേരിക്ക് മാത്രമേ കളി സ്ഥലമുള്ളൂ. പ്രസ്തുത സ്‌കൂളിന് രണ്ട് ഏക്കർ അമ്പത് സെന്റ് സ്ഥലമുണ്ട്. എന്നാൽ ജി.ജി.എച്ച്.എസ്. ബാലുശ്ശേരിക്ക ഒരു ഏക്കർ മുപ്പത് സെന്റ് സ്ഥലം മാത്രമേയുള്ളൂ. ജി.ജി.എച്ച്.എസ്. ബാലുശ്ശേരിയിൽ ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചാൽ ഒറ്റ ചുറ്റുമതിൽ വ്യത്യാസത്തിൽ രണ്ട് സർക്കാർ സ്‌കൂളുകൾ അൺ എക്കണോമിക്കായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

അതിനാൽ രണ്ടു സ്‌കൂളുകളും സംയോജിപ്പിച്ചു ഒറ്റ സ്‌കൂളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച സാധ്യത പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (11 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (17 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (30 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends