കോടതിയിലെ ശൗര്യം ചോരുന്നു.. പത്തി താഴ്ത്തി രാമൻപിള്ള! അഭിഭാഷകന്റെ ഓഫീസിൽവച്ച് അത് സംഭവിച്ചു... സായിശങ്കർ പ്രതികൂട്ടിൽ! ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം! നിർണായക വഴിത്തിരിവ്...

ദിനംപ്രതി നിർണായക വഴിത്തിരിവ് തന്നെയാണ് വധഗൂഢാലോചനക്കേസിൽ പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ സ്ഥിരീകരിച്ചു. സ്വകാര്യ ഫോറൻസിക് വിദഗ്ദൻ സായിശങ്കർ ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഇയാളും കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്.
മുതിർന്ന അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്ന് ആരോപിച്ചാണ് നടി ബാർ കൗൺസിൽ സെക്രട്ടറിക്ക് പരാതി നൽകിയത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു.
വളരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു അത്. കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് സായിയുടെ പരാതി.
തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ചതായി വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്‌തുകൊടുത്തു എന്നും അറിയാനായിരുന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha
























