നീതി പീഠത്തിന് മുന്നിൽ നീതിക്കായി പോരാട്ടം...! അതിജീവതയെന്ന് പറഞ്ഞ് കേരളത്തിന്റെ മുന്നിലെത്തിയ നടി കണ്ണീർ പരാതിയുമായി ബാർകൗസിലിന് മുന്നിൽ, സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിക്കാൻ ശ്രമം, സംസ്ഥാനത്തെ ഏറ്റവും തലയെടുപ്പുള്ള ബി രാമൻപിള്ളയടക്കമുള്ള അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണങ്ങൾ

ആക്രമണത്തിനിരയായ നടി അഭിഭാകർക്കെതിരെ പരാതിയുമായി ബാർകൗസിലിൽ. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് അഭിഭാഷക സംഘമാണ്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള അഭിഭാഷകർക്കെതിരെയാണ് ഇപ്പോൾ അതിജീവിത പരാതി നൽകിയിരിക്കുന്നത്.
അഭിഭാഷകരായ ബി രാമൻപിള്ള, റ്റി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവനർക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി ഈ പരാതി. അഡ്വ.ബി രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. സാക്ഷികളെ പലരേയും കൂറുമാറ്റി. വൻ അട്ടിമറിയാണ് ആക്രമിക്കപ്പെട്ട കേസിൽ നടന്നതെന്ന് ഇരയാക്കപ്പെട്ട നടി തുറന്നുപറഞ്ഞിരിക്കുന്നത്.
താൻ അതിജീവിതയെന്ന് പറഞ്ഞ് കേരളത്തിന്റെ മുന്നിലെത്തിയ നടി കണ്ണീർ പരാതിയുമായി ബാർകൗസിലിന് മുന്നിൽ നിൽക്കുമ്പോൾ കേരളത്തിന് ലജ്ജിക്കാനേ കഴിയൂ....നീതി പീഠത്തിന് മുന്നിൽ നീതിക്കായുള്ള പോരാട്ടം. ഒരു കാര്യം വ്യക്തമാണ് ഈ അഭിഭാഷകരൊക്കെയും ദിലീപിനായി വാദിക്കുന്ന, പ്രവർത്തിക്കുന്നവരാണ്.അതിനർത്ഥം ഇരയാക്കപ്പെട്ട നടി ദിലീപിനെതിനെ പൂർണ്ണമായി പോരാട്ടത്തിനിരങ്ങിയിരിക്കുന്നു.
വാർത്തയുടെ പൂർണ്ണരൂപത്തിനായി താഴെ കാണുന്ന വീഡിയോ കാണാം.......
https://www.facebook.com/Malayalivartha
























