Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണ്.. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു... ദാസൻ 2020 ഡിസംബ‌ർ 26ന് ജോലി ഉപേക്ഷിച്ചിരുന്നു... 2021 ഒക്ടോബറിൽ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നതെങ്ങനെയെന്ന് ദിലീപ്

16 MARCH 2022 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ട് അന്വേഷണമാണ് ദിലീപിനെതിരെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണവും അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസിലെ അന്വേഷണവും. ഈ രണ്ട് കേസിലും ദിലീപിന്റെ ജോലിക്കാരന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാലിപ്പോഴിതാ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നാണ് നടൻ ദിലീപിന്റെ ആരോപണം. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സർട്ടിഫിക്കറ്റും ദിലീപ് ഹാജരാക്കി. ദാസൻ 2020 ഡിസംബ‌ർ 26ന് ജോലി ഉപേക്ഷിച്ചിരുന്നു. 2021 ഒക്ടോബറിൽ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ദിലീപ് വാദിക്കുന്നു.

എന്നാൽ ബാലചന്ദ്രകുമാര്‍ മുമ്പ് ദാസനെ വാട്‌സ്ആപ്പില്‍ കോള്‍ ചെയ്തിരുന്നു എന്നാണ് ദാസന്‍ പറഞ്ഞത്. ഈ സമയത്ത് ബാലചന്ദ്രകുമാര്‍ പറഞ്ഞതും ദാസന്‍ നല്‍കിയ മറുപടികളുമാണ് ക്രൈംബ്രാഞ്ചിനോട് ഇയാള്‍ മൊഴിയായി നല്‍കിയത് . കൂടാതെ ദിലീപിന്റെ അനിയന്‍ വിളിച്ച കാര്യവും അളിയന്‍ പറഞ്ഞ കാര്യങ്ങളും മൊഴിയിലുണ്ട്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാലചന്ദ്രകുമാര്‍ ദാസനെ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സംവിധധായകന്‍ ദാസനെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ദിലീപിന്റെ വീട്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ലെന്ന് ദാസന്‍ സംവിധായകനോട് പറഞ്ഞു. ബാലചന്ദ്രകുമാറിനെ ദാസന്‍ വിലക്കുകയും ചെയ്തു. സുനില്‍ ജയിലില്‍ നിന്ന് ഇറങ്ങട്ടെ, അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന് ദിലീപിന്റെ അളിയന്‍ സുരാജ് മറ്റൊരാളോട് പറഞ്ഞിരുന്നുവെന്ന് താന്‍ സംവിധായകനെ ഈ വേളയില്‍ അറിയിച്ചുവെന്നും ദാസന്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ദിലീപ് ആരോപിച്ചു. ഫോണിൽ നിന്ന് കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് നടന്റെ വാദം. എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ലാബിൽ നിന്ന് കണ്ടെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ലെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു. അതേസമയം, ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകൻ ശ്രമിച്ചെന്നാണ് നടി പരാതി നൽകിയത്. അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകി. ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (10 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (16 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (29 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends