Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി; എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥി!

16 MARCH 2022 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. റഹിം നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുഹമ്മദ് റിയാസ് മന്ത്രിസഭയിൽ എത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. 2011ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കു അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിടാൻ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നൽകാൻ എൽഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി. ബിനോയ് വിശ്വമാണ് നിലവിൽ സിപിഐയുടെ രാജ്യസഭാ അംഗം.

സിപിഐ, എൽജെഡി, ജനതാദൾ (എസ്), എൻസിപി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽജെഡി നേതാവ് വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിനു കൈമാറിയിരുന്നു. എന്നാൽ, ഒരു എംഎൽഎ മാത്രമുള്ള എൽജെഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. ജനതാദൾ (എസ്), എൻസിപി അവകാശവാദങ്ങളും പരിഗണിക്കപ്പെട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (10 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (16 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (29 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends