Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ശരീരവും മനസ്സും ദുർബലമായി തുടങ്ങുമ്പോൾ സ്വന്തം കാര്യങ്ങൾ നിറവേറ്റാൻ ഇടക്കെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടുപോകേണ്ടി വരുമ്പോൾ തങ്ങളുടെ ഇഷ്ടങ്ങളെ സന്തോഷങ്ങളെ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സൗകര്യങ്ങളെ മാത്രം പരിഗണിക്കുന്നതാണ്. അവനവന്റെ സുഖസൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് ഏറെയും. വാർധക്യത്തിലിങ്ങനെ മാറിമാറി പറിച്ചുനടപ്പെടേണ്ടി വരുമ്പോൾ, വേരുപിടിക്കാതെ തളിർക്കാനാവാതെ വാടിപ്പോകുന്നത് കാണാനാവണം...' നജീബ് മൂടാടി കുറിക്കുന്നു

16 MARCH 2022 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഇന്നും എന്നും അവനവന്റെ സുഖസൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് സമൂഹത്തിൽ ഏറെയും ഉള്ളത്. വാർധക്യത്തിലിങ്ങനെ മാറിമാറി പറിച്ചു നടപ്പെടേണ്ടി വരുമ്പോൾ തന്നെ അവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയെയും പ്രയാസങ്ങളെയും കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? തങ്ങൾ പരിചയിച്ചു വരും മുമ്പ് ഇടയ്ക്കിടെയുള്ള പറിച്ചു മാറ്റൽ പ്രായമായവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയും അരക്ഷിതത്വവും നിസ്സഹായവസ്ഥ ഓർത്ത് പറയാതിരിക്കുന്നതാണ് പലരും. ഇപ്പഴിതാ നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

തട്ടിക്കളിക്കപ്പെടുന്ന വാർധക്യം

കുറച്ചീസം മൂത്ത മോന്റെ കൂടെ.... പിന്നേ കൊറച്ചീസം മോളെ വീട്ടില്.... പിന്നേ ഇളയ മോന്റവിടെ തിരിഞ്ഞുനോക്കാൻ ആളില്ലാത്ത വാർധക്യത്തിന്റെ കഥകൾ എമ്പാടും കേൾക്കുന്ന ഇക്കാലത്ത് നമുക്ക് പരിചയമുള്ള പ്രായം ചെന്ന മനുഷ്യർ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഭാഗ്യവാന്മാരെന്ന് ഉള്ളുകൊണ്ട് നാം പറഞ്ഞുപോകും.

മാതാപിതാക്കളോടുള്ള സ്നേഹം കൊണ്ടായാലും ബാധ്യത എന്ന നിലയിൽ കടമ നിർവ്വഹിക്കാനായാലും മക്കളുടെ കൂടെ കഴിയാനാവുന്നത് ഭാഗ്യം തന്നനെയാണെങ്കിലും, ഇങ്ങനെ മാറിമാറി ഓരോ വീട്ടിൽ താമസിക്കേണ്ടി വരുന്നത് പ്രായം ചെന്നവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയെയും പ്രയാസങ്ങളെയും കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? തങ്ങൾ പരിചയിച്ചു വരും മുമ്പ് ഇടയ്ക്കിടെയുള്ള പറിച്ചുമാറ്റൽ പ്രായമായവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയും അരക്ഷിതത്വവും നിസ്സഹായവസ്ഥ ഓർത്ത് പറയാതിരിക്കുന്നതാണ് പലരും.

മക്കൾ മുതിർന്നതോടെ ഓരോരുത്തരായി പുതിയ വീട് വെച്ചു പോവുകയും, ഇത്ര കാലം കഴിഞ്ഞ വീട് പൊളിച്ചു മാറ്റുകയോ അടച്ചിടേണ്ടി വരികയോ ചെയ്യുകയും പരസഹായമില്ലാതെ ജീവിക്കാൻ കഴിയാതെ വരികയും ആവുമ്പോൾ മക്കളുടെ ഇഷ്ടത്തിനനുസരിച്ച് അവരോടൊപ്പം മാറിമാറി താമസിക്കേണ്ടി വരുന്ന ഏറെ മാതാപിതാക്കളും, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ കഴിയാതെ, അത് മക്കളോട് തുറന്നു പറയാനാവാതെ നിശബ്ദരാവുന്നതാണ്. പരാതി പറഞ്ഞാലും മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ല.

സ്വന്തം വീട്ടിലെ തന്നെ സ്ഥിരമായി ഉറങ്ങുന്ന മുറിയിൽ നിന്നൊന്ന് മാറി മറ്റൊരു മുറിയിൽ കിടന്നാൽ ഉറക്കം വരാത്തവരാണ് നമ്മളിൽ ഏറെപ്പേരും. കുറേക്കൂടെ നല്ല ജോലിയും താമസസൗകര്യവും കിട്ടിയിട്ടും പഴയ മുറിയും താമസസ്ഥലവും വിട്ടുപോകാൻ മടിക്കുന്ന എത്രയോ പേരെ ഗൾഫിൽ പോലും കണ്ടിട്ടുണ്ട്. എത്ര അസൗകര്യങ്ങൾ ഉണ്ടെങ്കിലും ചിലയിടങ്ങളിൽ ലഭിക്കുന്ന comfortness ഉള്ളിലുണ്ടാക്കുന്ന സുരക്ഷിതത്വം വിട്ടു പോകാൻ മടിക്കുന്നത് കൊണ്ടാണത്. പുതിയ ഒരിടവുമായി ഇണങ്ങിച്ചേരാൻ എല്ലാവർക്കും എളുപ്പം സാധിക്കണമെന്നില്ല.

മനസ്സിനും ശരീരത്തിനും ബലവും ആരോഗ്യവും കുറഞ്ഞുവരുന്ന വായോധികർക്ക് അതൊട്ടും എളുപ്പമല്ല. അവർ ശീലിച്ച വീട്, മുറി, പരിചയിച്ച ടോയ്‌ലെറ്റ്... എത്രയൊക്കെ മുന്തിയ സൗകര്യങ്ങൾ ഉണ്ടെങ്കിലും മറ്റൊരിടത്ത് അവർക്ക് അതൊന്നും അത്ര comfort ആകണം എന്നില്ല. എന്നാലും നിവൃത്തികേട് കൊണ്ട് പരിഭവങ്ങളില്ലാതെ പൊരുത്തപ്പെടുന്നതാണ്. പക്ഷെ, ഒന്ന് പരിചയിച്ചു വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമായി മറ്റൊരിടത്തേക്ക്.....

കണ്ണിന് കാഴ്ച്ച കുറയുമ്പോൾ, ശരീരത്തിന്റെ ബലം കുറയുമ്പോൾ അവർ ഓരോ അടിയും നടക്കുന്നത് തന്നെ വളരെ പേടിച്ചു പേടിച്ചാണ്. എവിടെയും തട്ടാതെ വഴുക്കാതെ വീഴാതെ കിടപ്പു മുറിയിൽ നിന്ന് ടോയ്‌ലെറ്റിലേക്കും അവിടെ നിന്ന് പുറത്തേക്കും കോലായയിലേക്കും അടുക്കളയിലേക്കുമൊക്കെ അവർ ഓരോ ചുവടും വെക്കുന്നത് വഴുവഴുത്ത പാറയിലൂടെ നടക്കുന്ന അത്ര ആന്തലോടെയാണ്. വീണു വല്ലതും പറ്റിയാൽ എല്ലാവർക്കും ഭാരമാവുമല്ലോ എന്ന പേടിയോടെയാണ്.

ഒരിടത്ത് അങ്ങനെ പരിചയിച്ചു വരുമ്പോഴേക്കാണ് മറ്റൊരു വീട്ടിലേക്ക്.... സ്ഥിരമായി താമസിച്ചു വന്ന വീടിന്റെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ അവർ കണ്ടിരുന്ന, അവരെ സന്തോഷിപ്പിച്ചിരുന്ന കാഴ്ചകൾ കൗതുകങ്ങൾ തന്റെ മാത്രമായിരുന്ന അലമാരയിൽ കരുതിവെച്ച സ്വകാര്യങ്ങൾ.... മാറിമാറിയുള്ള താമസങ്ങളിൽ ഇതൊക്കെയും അവർക്ക് നഷ്ടപ്പെടുകയാണ്.

 

വലിയ വീടോ സൗകര്യങ്ങളോ ആർഭാടങ്ങളോ അല്ല അവരെ സന്തോഷിപ്പിക്കുന്നത്. സ്ഥിരമായി സ്വസ്ഥമായ ഒരിടം. പ്രയോഗികമായി അതിന്റെ പ്രയാസം അറിയുന്നത് കൊണ്ടാണ് അവർ നിശബ്ദരാവുന്നത്. സ്നേഹം കൊണ്ടാണെങ്കിലും ബാധ്യത ഓർത്താണെങ്കിലും കൂടെ നിർത്തുന്ന മക്കളെ വിഷമിപ്പിക്കാതിരിക്കാൻ... പരാതികളും പരിഭവങ്ങളും ഇല്ലാതെ സന്തോഷം കാണിക്കുകയാണ് പലരും.

ശരീരവും മനസ്സും ദുർബലമായി തുടങ്ങുമ്പോൾ സ്വന്തം കാര്യങ്ങൾ നിറവേറ്റാൻ ഇടക്കെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടുപോകേണ്ടി വരുമ്പോൾ തങ്ങളുടെ ഇഷ്ടങ്ങളെ സന്തോഷങ്ങളെ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സൗകര്യങ്ങളെ മാത്രം പരിഗണിക്കുന്നതാണ്. അവനവന്റെ സുഖസൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് ഏറെയും. വാർധക്യത്തിലിങ്ങനെ മാറിമാറി പറിച്ചുനടപ്പെടേണ്ടി വരുമ്പോൾ, വേരുപിടിക്കാതെ തളിർക്കാനാവാതെ വാടിപ്പോകുന്നത് കാണാനാവണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (13 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (19 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (32 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (53 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends