Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായ കേരളത്തിന് ആവശ്യമായ മിക്ക നിത്യോപയോഗസാധനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്; വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍

16 MARCH 2022 09:19 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീ.റോജി എം. ജോണ്‍ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായ കേരളത്തിന് ആവശ്യമായ മിക്ക നിത്യോപയോഗസാധനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവും കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ കർഷകർ സമരമുഖത്തായിരുന്നതുമൂലവും, ഉത്പാദനം കുറഞ്ഞതും നിത്യോപയോഗസാധനങ്ങളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.

എന്നാല്‍ കേരള സര്‍ക്കാര്‍ പൊതുവിതരണ ശൃംഖല വഴി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴിയും നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് ജനങ്ങളിലെത്തിക്കുന്നതിന് എല്ലാ പരിശ്രമവും നടത്തിവരുന്നു. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 2016-ലെ വിലയ്ക്ക് ഒരു വര്‍ദ്ധനവും വരുത്താതെ ഇപ്പോഴും സപ്ലൈകോ വഴി വിതരണം ചെയ്തുവരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണി ഇടപെടലിലൂടെ 2016-2022 കാലഘട്ടത്തില്‍ 1853 കോടി രൂപ സബ്സിഡി ഇനത്തിലും‍ കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് 11 തവണ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിലൂടെ 6000 കോടി രൂപയും ചെലവഴിച്ചു.

ആരും പട്ടിണി കിടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി ജനകീയ/സുഭിക്ഷാ ഹോട്ടലുകള്‍ സ്ഥാപിച്ച് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. രാജ്യത്തെ മറ്റേത് സംസ്ഥാനത്താണ് കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഇത്രയും വലിയ

തുക ചെലവഴിച്ചിട്ടുള്ളതെന്നും മന്ത്രി പ്രതിപക്ഷത്തോടായി ചോദിച്ചു. അവശ്യസാധന നിയമപ്രകാരം വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് ഉണ്ടായിരുന്ന വിപുലമായ അധികാരം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് എന്ന സ്ഥാപനം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി 12 ലക്ഷം രൂപ ഇത്തവണത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലെ വിലനിലവാരം വിശദമായി പഠിച്ച് വില കുറഞ്ഞ് നില്‍ക്കുന്ന അവസരത്തില്‍ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (12 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (18 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (31 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends