സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി

സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസി(വിമന്‍ ഇന്‍ സിനിമ കളക്ടിവ് )യുടെ ഹര്‍ജിയിന്മേലാണ് കോടതി നിര്‍ദേശം.
ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
" f
https://www.facebook.com/Malayalivartha