ഭർത്താവിൻ്റെ ഔദ്യോഗിക ലെറ്റർ മിൽമയുടെ തിരുവനന്തപുരം ആസ്ഥാനമായ പട്ടം ഓഫീസിൽ ഏൽപ്പിക്കുന്നതിനു വേണ്ടി പോയി; ആ സമയത്ത് അവിടെ വെച്ച് ജനറൽ മാനേജർ വളരെ നിഷ്ഠൂരമായി എന്നെ വ്യക്തിഹത്യ നടത്തി; കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞ് കടന്ന് പിടിച്ചു; പോലീസിൽ പരാതിപ്പെട്ടപ്പോൾ സംഭവിച്ചത്!!! ഈ സമൂഹം സ്ത്രീക്ക് നീതി നൽകുന്ന ഒന്നല്ല; അത് കൊണ്ട് തന്നെ ഉപദ്രവിക്കാൻ വരുന്നവന് നേരെ കൈ ഓങ്ങി കൊണ്ട് സംഭവ സ്ഥലത്ത് പ്രതികരിക്കാൻ പരീശീലനം നേടണം

തങ്ങൾ നേരിട്ട ലൈംഗീക അക്രമങ്ങളെ കുറിച്ച് പറയുന്ന ഒരു പേജാണ് വിമൻ എഗൈൻസ്റ് സെക്സ്യുൽ ഹറാസ്മെന്റ്. ആ പേജിൽ ഒരു പെൺകുട്ടി പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആ കുറിപ്പ് ഇങ്ങനെ; ഈ കഴിഞ്ഞ ഫെബ്രുവരി 21ന് ഞാൻ നേരിടേണ്ടിവന്ന ക്രൂരമായ ഒരു ദുരനുഭവം ആണ് ഈ കുറിപ്പ് നിങ്ങളുമായി പങ്കു വെക്കാൻ ഉള്ള കാരണം.
അന്നേ ദിവസം തൊട്ടടുത്ത ജില്ലയിൽ ജോലി ചെയ്യുന്ന ഭർത്താവിൻ്റെ ഒരു ഔദ്യോഗിക ലെറ്റർ മിൽമയുടെ തിരുവനന്തപുരം ആസ്ഥാനമായ പട്ടം ഓഫീസിൽ ഏൽപ്പിക്കുന്നതിനു വേണ്ടി ഞാൻ എത്തുകയുണ്ടായി. ആ സമയത്ത് അവിടെ വെച്ച് ഗോപാലകൃഷ്ണൻ എന്ന ജനറൽ മാനേജർ വളരെ നിഷ്ഠൂരമായി എന്നെ വ്യക്തിഹത്യ നടത്തുകയും കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞ് കടന്ന് പിടിക്കുകയും ചെയ്തു.
പരിസര ബോധം നഷ്ടമായ ഞാൻ റിസപ്ഷനിൽ പോയപ്പോൾ അയാൾ അവിടെ വിളിച്ച് എൻ്റെ തപാൽ സ്വീകരിക്കരുത് എന്ന് ചട്ടം കെട്ടി. അന്നേ ദിവസം തന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ ഒരു പരാതി ലഭിച്ചപ്പോൾ മുതൽ ഈ നിമിഷം വരെ സ്ത്രീക്ക് നീതി കിട്ടണം എന്ന രീതിയിൽ ഉള്ള ഒരു അന്വേഷണവും പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇനി ചില കാര്യങ്ങൾ
1) സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ തപാൽ സെക്ഷൻ പ്രവർത്തന ക്ഷമമാണെന്നും അവിടെ ഏതൊരു പൗരനും പ്രവർത്തി സമയങ്ങളിൽ സമീപിക്കാം എന്നും ആണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
എന്നാൽ ഞാൻ എന്തിന് അവിടെ പോയി എന്നത് ആണ് പോലീസ് ഉദ്യോഗസ്ഥരെ വലച്ച ചോദ്യം.
2) രണ്ടാമത്തെ ദിവസം മൊഴി എടുക്കാൻ എന്ന് പറഞ്ഞു സ്റ്റേഷനിൽ വിളിച്ച് വരുത്തി ഗോപാലകൃഷ്ണനെ സന്ധി സംഭാഷണത്തിന് വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി പോരികയാണുണ്ടായത്
4)ഇത് കൊണ്ടും തീർന്നില്ല. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന 4 അപ്രൻ്റീസ് ട്രെയിനികൾക്ക് ട്രെയിനിംഗ് കൊടുത്ത് അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് മൊഴി എടുത്ത് സൂക്ഷിച്ചു.
3)കമ്മിഷണർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, പാർട്ടി നേതാക്കൾ എന്നീ എണ്ണിയാൽ ഒടുങ്ങാത്ത നിവേദനങ്ങൾ കൊടുത്തതിനു ശേഷം മാത്രമാണു സംഭവം നടന്ന് 3 ദിവസം കഴിഞ്ഞ് എൻ്റെ മൊഴി രേഖ പെടുത്താൻ ഉദ്യോഗസ്ഥർക്ക് സമയം ലഭിച്ചത് പോലും.
4)യാഥാർഥ്യം ബോധ്യ പെടുത്താൻ കഴിയുന്ന ജീവനക്കാരുടെ മൊഴി രേഖ പെടുത്താൻ അനുവദിക്കാതെ പോലീസ് ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും മാതൃക കാണിച്ചു.
5)എന്നെ ഉപദ്രവിച്ച ഗോപാല കൃഷ്ണന് പാർട്ടി സ്വാധീനം ,ഉന്നത പദവി എന്നിവ ഉള്ളത് കൊണ്ട് തന്നെ FIR പോലും ഇടാൻ കഴിയാത്ത രീതിയിൽ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങൾ എനിക്ക് ഓരോരോ പാഠങ്ങൾ ആയിരുന്നു.( ഈ പറയുന്ന ഉന്നത കുല ജാതൻ പണ്ട് ജോലി ചെയ്തിരുന്ന സ്ഥലത്ത് ജാതി അതിക്ഷേപം നടത്തുന്നതും അസഭ്യം പറയുന്നതും ചരിത്രം എന്നാണ് അറിഞ്ഞത്)
കുറച്ച് അനുഭവ സാക്ഷ്യങ്ങൾ
*കേസ് കൊടുക്കുമ്പോൾ വാദിയെ പ്രതി ആക്കുന്ന കാലം ആണെന്ന് ഓർക്കുക.
* ഇരയായ സിനിമ നടി , സിസ്റ്റർ മുതൽ എത്ര പേർക്ക് നീതി ലഭിച്ചു എന്ന് വെറുതെ ഒന്ന് ഓർക്കണം.
* സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഹാഷ് ടാഗുകൾ കണ്ട് വേണമെങ്കിൽ ആശ്വസിക്കാം.
* ഇര ആകുമ്പോൾ മാത്രം ആണ് ചുറ്റും ഉള്ള ഫെമിനിസ്റ്റ് ആശയങ്ങൾ മനസിലാക്കാൻ സാധിക്കുകയുള്ളൂ ഒരു സ്ത്രീ എന്ന നിലയിലും അതിക്രമം നേരിട്ട ഇര എന്ന നിലയിലും എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ. ഈ സമൂഹം സ്ത്രീ ക്ക് നീതി നൽകുന്ന ഒന്നല്ല...അത് കൊണ്ട് തന്നെ ഉപദ്രവിക്കാൻ വരുന്നവന് നേരെ കൈ ഓങ്ങി കൊണ്ട് സംഭവ സ്ഥലത്ത് പ്രതികരിക്കാൻ പരീശീലനം നേടണം. അല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല.... ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഒഴികെ
https://www.facebook.com/Malayalivartha