ഓരോ സിനിമയുടെ നിർമ്മാണ യൂണിറ്റും ഓരോ തൊഴിലിടമായി കാണണം; അതത് സിനിമാ നിർമ്മാണ യൂണിറ്റിൽ പ്രത്യേകം ഇന്റെര്ണൽ കംപ്ലൈന്റ്സ് കമ്മിറ്റി ഉണ്ടാകണം; തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും പരാതികൾ കൈകാര്യം ചെയ്യാനും സമിതികൾക്ക് കഴിയണം; സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി, അൽപ്പം വൈകിയാണെങ്കിലും ഡബ്ള്യുസിസിക്ക് കോടതിയിൽ നിന്ന് ലഭിച്ചുവെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ

ഓരോ സിനിമയുടെ നിർമ്മാണ യൂണിറ്റും ഓരോ തൊഴിലിടമായി കാണണമെന്ന നിർദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും പരാതികൾ കൈകാര്യം ചെയ്യാനും സമിതികൾക്ക് കഴിയണം. അത് നിയമപ്രകാരം നിർബന്ധം. ഒരു സിനിമാ യൂണിറ്റിനും ICC ഇല്ലാതെ പ്രവർത്തിക്കാൻ ആകില്ല.
സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി, അൽപ്പം വൈകിയാണെങ്കിലും WCC ക്ക് കോടതിയിൽ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഓരോ സിനിമയുടെ നിർമ്മാണ യൂണിറ്റും ഓരോ തൊഴിലിടമായി കാണണം. അതത് സിനിമാ നിർമ്മാണ യൂണിറ്റിൽ പ്രത്യേകം ഇന്റെര്ണൽ കംപ്ലൈന്റ്സ് കമ്മിറ്റി ഉണ്ടാകണം. തൊഴിലിടത്തെ ലൈംഗികാതിക്രമം
തടയാനും പരാതികൾ കൈകാര്യം ചെയ്യാനും സമിതികൾക്ക് കഴിയണം. അത് നിയമപ്രകാരം നിർബന്ധം. ഒരു സിനിമാ യൂണിറ്റിനും ICC ഇല്ലാതെ പ്രവർത്തിക്കാൻ ആകില്ല. WCC കൊടുത്ത കേസിലാണ് ഇന്ന് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്.
സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി, അൽപ്പം വൈകിയാണെങ്കിലും WCC ക്ക് കോടതിയിൽ നിന്ന് ലഭിച്ചു. സർക്കാർ തന്നെ തീരുമാനം എടുത്തിരുന്നെങ്കിൽ WCC ക്ക് കോടതിയിൽ പോകേണ്ടി വരില്ലായിരുന്നു.
ഭാവന സിനിമയിലേക്ക് തിരികെ വരുന്ന നല്ല വാർത്തയ്ക്ക് ഒപ്പം ഇതും ഏറെ സന്തോഷം പകരുന്നു. ഒരു പോരാട്ടവും വെറുതേയാകുന്നില്ല എന്ന് കൂടി ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. WCC ക്ക് അഭിനന്ദനങ്ങൾ.. Adv.Santhosh Mathew sir too .
https://www.facebook.com/Malayalivartha