ദീർഘ ദൂര സർവ്വീസുകൾ മറ്റൊരു കമ്പനിയുടെ കീഴിലാക്കുന്നതോടെ യഥാർഥ കെ.എസ്.ആർ.ടി.സി നിലയില്ലാക്കയത്തിലാകും; ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ തകർച്ചയുടെ പടുകുഴിയിൽ തള്ളിയിടുകയാണ് സർക്കാർ എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ തകർച്ചയുടെ പടുകുഴിയിൽ തള്ളിയിടുകയാണ് സർക്കാർ എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ തകർച്ചയുടെ പടുകുഴിയിൽ തള്ളിയിടുകയാണ് സർക്കാർ.
ഷെഡ്യൂളുകൾ മുടങ്ങി, ബസുകൾ പലതും കടപ്പുറത്ത്, പുതിയ ബസുകളില്ല. ദീർഘ ദൂര സർവ്വീസുകൾ മറ്റൊരു കമ്പനിയുടെ കീഴിലാക്കുന്നതോടെ യഥാർഥ കെ.എസ്.ആർ.ടി.സി നിലയില്ലാക്കയത്തിലാകും. കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ടു കൊടുക്കുകയാണ് സർക്കാർ. രണ്ട് ലക്ഷം കോടി മുടക്കി വരേണ്യവർഗത്തിനായി സിൽവർ ലൈൻ നടപ്പാക്കണമെന്ന് വാശി പിടിക്കുന്ന സർക്കാരിന് രണ്ടായിരം കോടി നൽകി കെ എസ് ആർ ടി സിയെ രക്ഷിക്കാൻ മനസില്ല എന്നുമദ്ദേഹം വിമർശിച്ചു.
https://www.facebook.com/Malayalivartha