ജനമിളകി നാടിളകി... ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ 21കാരന്റെ പരാക്രമത്തില്‍ ഞെട്ടിവിറച്ച് വീട്ടമ്മ; വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്‌റ്റോപ്പിനു മുന്‍പ് ഇറങ്ങി ഓട്ടോയില്‍ പിന്തുടര്‍ന്നു; റബ്ബര്‍ തോട്ടത്തിലിട്ട് പീഡിപ്പിച്ചു

കോട്ടയം പാലായിലാണ് 21 കാരന്‍ ഒരു വീട്ടമ്മയെ വിറപ്പിച്ചത്. വീട്ടമ്മയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷം അവരെ നിരന്തരം പിന്‍തുടര്‍ന്നായിരുന്നു അക്രമം. വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഫോണ്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളശ്ശ വേലംകുളം രാഹുല്‍ രാജീവ് ആണു പിടിയിലായത്. ഈ ചെറുപ്രായത്തില്‍ പയ്യന്റെ അതിക്രമം കണ്ട് നാട്ടുകാരും വല്ലാത്തൊരവസ്ഥയിലാണ്.
15നു രാത്രി ഏഴേകാലോടെയാണു സംഭവം. ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാഹുല്‍ കൈക്കലാക്കി. തുടര്‍ന്നു ഫോണ്‍ വിളിച്ച് താമസസ്ഥലവും കുടുംബസാഹചര്യവും മനസ്സിലാക്കിയ പ്രതി കോട്ടയത്തു നിന്നു വീട്ടമ്മയെ ബസില്‍ പിന്തുടര്‍ന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്‌റ്റോപ്പിനു മുന്‍പ് ഇറങ്ങിയ പ്രതി ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു.
ഇടവഴിയിലൂടെ വീട്ടിലേക്കു പോയ വീട്ടമ്മയെ പിന്നാലെ എത്തിയ പ്രതി അടുത്തുള്ള റബര്‍ത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വീട്ടമ്മ ബഹളം വയ്ക്കുകയും ഫോണില്‍ നിന്നു ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിനിടെ ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരാണു രക്ഷപ്പെടുത്തിയത്.
യുവാക്കള്‍ പ്രതിയെ റബര്‍ത്തോട്ടത്തില്‍ തിരഞ്ഞെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. സംഭവസ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡില്‍ എത്തിയ പ്രതി ഓട്ടോയില്‍ അയര്‍ക്കുന്നത്ത് എത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുടര്‍ന്നു മദ്യപിച്ച പ്രതി ഫോണ്‍ ഓഫ് ചെയ്തു. ഭാര്യ ഗര്‍ഭിണിയാണെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും പറഞ്ഞ പ്രതി ബാറില്‍ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെത്തി. പിന്നീട് അവിടെ നിന്നു നടന്നു വീട്ടിലെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയുടെ ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഒളശ്ശയിലുള്ള വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്തു. വീട്ടമ്മയുടെ ഫോണും ഊരി മാറ്റിയ സിമ്മും വീട്ടില്‍ നിന്നു കണ്ടെത്തി.
കോട്ടയത്തു നിന്ന് എത്തിയ സയന്റിഫിക് സ്‌ക്വാഡ് സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി. എസ്എച്ച്ഒ കെ.പി.ടോംസണ്‍, എസ്‌ഐ എം.ഡി.അഭിലാഷ്, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെറിന്‍ സ്റ്റീഫന്‍, സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അതിനിടെ തൃശൂരിലും മറ്റൊരു സംഭവമുണ്ടായി. കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേല്‍പിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറിനെ (30) ആണ് അയല്‍വാസിയായ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചത്. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റുപോയി.
മുഖത്തും വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണു നാട്ടുകാര്‍ സംഭവം അറിഞ്ഞത്. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. റിന്‍സിയെ ആക്രമിച്ച പുതിയ വീട്ടില്‍ റിയാസ് (25) ബൈക്കില്‍ രക്ഷപെട്ടു. റിയാസിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha