കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും ആ മുന്നറിയിപ്പ്; ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കും; ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും

കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും ആ മുന്നറിയിപ്പ് വരികയാണ്. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങുവാനാണ് സാധ്യത .
ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്തുള്ള ന്യൂനമർദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക്-വടക്കുകിഴക്ക് ദിശയിൽ നീങ്ങുവാനിരിക്കുകയാണ്. തുടർന്ന് ഈ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിനും മദ്ധ്യേ തുടരും. പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാർജ്ജിക്കും. മാർച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം .
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാൻമർ തീരത്ത് എത്താൻ സാദ്ധ്യത കൂടുതലാണ്. നിലവിൽ കടൽ പ്രക്ഷുബ്ദമായിരിക്കുന്ന അവസ്ഥയാണ്. എന്നാൽ നാളെയോടെ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ കടലിൽ പോകുന്നത് നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കടലിൽ പോകുന്നത് നിർത്തിവയ്‌ക്കാനും ഐഎംഡി നിർദ്ദേശം നൽകി.
ഇന്നും തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാര്‍ച്ച് 19 ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും - ആന്‍ഡമാന്‍ കടലിലും തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശും.
മാര്‍ച്ച് 20 ന് മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും, മാര്‍ച്ച് 21 ന് മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഈ തിയതികളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha