ബുദ്ധിപൂർവം ഗെയിം കളിച്ചു; കേന്ദ്രത്തിൽ നിന്നും അനുമതി ഒപ്പിച്ചെടുത്തു; ജനങ്ങളുടെ സഹകരണത്തോടെ കെ റെയിൽ പ്രായോഗികമാക്കിയാൽ ഇടതു പക്ഷ സർക്കാരിന് അതൊരു പൊൻ തൂവലാകും; ഗുജറാത്തിനേക്കാൾ, പഞ്ചാബിനെക്കാൾ മികച്ച സംസ്ഥാനം കേരളം ആണെന്നു എല്ലാവരും അംഗീകരിക്കും; പക്ഷെ ഈ പദ്ധതി പ്രായോഗികം ആയില്ലെങ്കിൽ നന്ദി ഗ്രാമത്തിലും സിംഗൂരും സംഭവിച്ചതാകും കേരളത്തിൽ ആവർത്തിക്കുക; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

ഏതൊരു വലിയ പദ്ധതിയും പ്രായോഗികം ആകണമെങ്കിൽ കുറെ പേരുടെ വീടും , സ്ഥലവും നഷ്ടപ്പെടുകയും സർക്കാർ അവർക്കു അർഹിക്കുന്ന നല്ല നഷ്ട പരിഹാരം നൽകുന്നതും ലോകത്തു എല്ലായിടത്തും നടക്കുന്നതാണ് . പക്ഷെ കെ റെയിൽ , സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെകേന്ദ്ര സർക്കാരിൻെറ അനുമതി കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കെ റെയിൽ സമരക്കാർക്കെതിരെ പൊലീസ് നടപടി എടുത്തതിൽ പ്രതിഷേധിച്ചു ചങ്ങനാശ്ശേരിയിൽ UDF, BJP ഹർത്താൽ പ്രഖ്യാപിച്ചല്ലോ .ഏതൊരു വലിയ പദ്ധതിയും പ്രായോഗികം ആകണമെങ്കിൽ കുറെ പേരുടെ വീടും , സ്ഥലവും നഷ്ടപ്പെടുകയും സർക്കാർ അവർക്കു അർഹിക്കുന്ന നല്ല നഷ്ട പരിഹാരം നൽകുന്നതും ലോകത്തു എല്ലായിടത്തും നടക്കുന്നതാണ് . പക്ഷെ കെ റെയിൽ , സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിൻെറ അനുമതി കിട്ടിയിട്ടില്ല .
കേന്ദ്ര റെയിൽവേ അനുമതി കൊടുത്തിട്ടില്ല , പരിസ്ഥിതി അനുമതിയോ , അത് പ്രായോഗികം ആക്കുവാനുള്ള 70,000 കോടി ഫണ്ടും ആയിട്ടില്ല . ഈ അവസ്ഥയിൽ മനുഷ്യരുടെ കിടപ്പാടത്തിൽ കേറി കല്ലിടുന്നത് ശരിയാണോ ?
ഇനി കല്ലിടലും , പദ്ധതിയും ഉടനെ തുടങ്ങി പ്രായോഗികം ആക്കിയാൽ നല്ലത്. അല്ലാതെ പദ്ധതി പൂർത്തിയാവാതെ വരികയും , നഷ്ടപരിഹാരം കിട്ടാതെ വരികയും ചെയ്‌താൽ അവസ്ഥ എന്താകും ?
ആ പാവപ്പെട്ടവർക്ക് അത്യാവശ്യത്തിന് ഭൂമി വിൽക്കേണ്ടി വന്നാൽ കല്ലിട്ട ഭൂമി ആരെങ്കിലും വാങ്ങുമോ..? കല്ലിട്ട ഭൂമിയിൽ ആരെങ്കിലും വായ്പ കൊടുക്കുമോ ? ഇനി അവിടെ ഏതെങ്കിലും വീടോ മറ്റു കെട്ടിടങ്ങളും പണിയുവാൻ പറ്റുമോ ? കല്ലിട്ട കാരണത്താൽ അധികൃതർ ഇനി അവിടെ എന്തെങ്കിലും ചെയ്യുവാൻ അനുവാദം കൊടുക്കുമോ ? പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കാതെ അവരുടെ ആശങ്കകൾ അകറ്റികെ റെയിൽ നിർമിക്കുക .
കേരളത്തിൽ അധികം വൈകാതെ ബുള്ളറ്റ് ട്രെയിൻ ഓടിക്കും എന്ന് ഇന്ത്യൻ റെയിൽവേ പറയുന്നുണ്ട് . അങ്ങനെ വന്നാൽ ഒരാളുടെ കിടപ്പാടം പോലും കുടി ഒഴിപ്പിക്കാതെ നിലവിലെ പാതയിൽ തന്നെ 5 മണിക്കൂറിൽ കാസര്ഗോഡിൽ നിന്നും തിരുവനന്തപുരം എത്താം .. ആ പറഞ്ഞത് നടന്നാൽ കുറച്ചു കൂടി നല്ലത് അതല്ലേ .. അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കൂടെ .. നിലവിൽ ഇന്ത്യയിൽ പല ഇടതും ബുള്ളറ്റ് ട്രെയിൻ K-റെയിൽ നേക്കാൾ വേഗത്തിൽ ഇന്ത്യൻ റെയിൽവേ ഓടിക്കുന്നു എന്ന സത്യം നാം മറക്കരുത് .
(വാൽകഷ്ണം .. ബുദ്ധിപൂർവം ഗെയിം കളിച്ചു , കേന്ദ്രത്തിൽ നിന്നും അനുമതി ഒപ്പിച്ചെടുത്തു , ജനങ്ങളുടെ സഹകരണത്തോടെ കെ റെയിൽ പ്രായോഗികം ആക്കിയാൽ ഇടതു പക്ഷ സർക്കാരിന് അതൊരു പൊൻ തൂവലാകും . ഗുജറാത്തിനേക്കാൾ , പഞ്ചാബിനെക്കാൾ മികച്ച സംസ്ഥാനം കേരളം ആണെന്നു എല്ലാവരും അംഗീകരിക്കും .പക്ഷെ ഈ പദ്ധതി പ്രായോഗികം ആയില്ലെങ്കിൽ നന്ദി ഗ്രാമം , സിംഗൂരും സംഭവിച്ചതാകും കേരളത്തിൽ ആവർത്തിക്കുക . Be careful..)
https://www.facebook.com/Malayalivartha