അതു പോലെ തന്നെയാണ് സ്കൂൾ യൂണിഫോം മുഴുവനായും മറക്കുന്ന ഒരു വസ്ത്രവും ജനാധിപത്യത്തിന് ചേരാത്തതാണ്; മത വിശ്വാസത്തിന് അതിന്റെതായ വില കൽപ്പിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് തലയിൽ തട്ടമോ,തലയിൽകെട്ടോ എല്ലാം ഏത് യൂണിഫോമിന്റെയും കൂടെ ചേരുന്നതാണെന്ന അഭിപ്രായവുമായി നടൻ ഹരീഷ് പേരടി

മത വിശ്വാസത്തിന് അതിന്റെതായ വില കൽപ്പിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് തലയിൽ തട്ടമോ,തലയിൽകെട്ടോ എല്ലാം ഏത് യൂണിഫോമിന്റെയും കൂടെ ചേരുന്നതാണെന്ന അഭിപ്രായവുമായി നടൻ ഹരീഷ് പേരടി. അതു പോലെ തന്നെയാണ് സ്കൂൾ യൂണിഫോം മുഴുവനായും മറക്കുന്ന ഒരു വസ്ത്രവും ജനാധിപത്യത്തിന് ചേരാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മത വിശ്വാസത്തിന് അതിന്റെതായ വില കൽപ്പിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് തലയിൽ തട്ടമോ,തലയിൽകെട്ടോ എല്ലാം ഏത് യൂണിഫോമിന്റെയും കൂടെ ചേരുന്നതാണ് ...അത് ഏത് മതമായാലും..കാരണം അത് ഇടുന്ന അവനെയോ,അവളെയോ മറ്റൊരാൾക്ക് തിരിച്ചറിയാൻ പറ്റും ...പക്ഷെ പൊതുയിടങ്ങളിലെ യൂണിഫോമിനെ മുഴുവനായും മറക്കുന്ന ഒരു വസ്ത്രവും അനുവദിക്കാൻ പാടില്ല...
അത് ഏത് മതത്തിന്റെതായാലും ഏത് രാഷ്ട്രീയത്തിന്റെതായാലും...ഉദാ-ഒരു വനിതാ പോലീസുകാരി പർദ്ദയിട്ടാൽ അത് ഒരു അർത്ഥത്തിലും ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ശരിയാവില്ല..കാരണം ആ പോലീസ് യൂണിഫോം ജനാധിപത്യത്തിന് അത്യാവിശ്യമാണ്...അതു പോലെ തന്നെയാണ് സ്കൂൾ യൂണിഫോം മുഴുവനായും മറക്കുന്ന ഒരു വസ്ത്രവും ജനാധിപത്യത്തിന് ചേരാത്തതാണ് ...അതുകൊണ്ട് കർണ്ണാടകയിലെ കോടതി വിധിയോടൊപ്പം...ഇത് വായിക്കുന്ന മത തീവ്രവാദികൾ എന്നെ എത്രയും പെട്ടന്ന് സംഘിയാക്കാൻ മറക്കരുത്...നിങ്ങൾക്ക് അത്രയല്ലെ പറ്റൂ...ജനാധിപത്യം വിജയിക്കട്ടെ...
https://www.facebook.com/Malayalivartha