അസ്ഥാനത്ത് കിട്ടിയ മുട്ടൻ പണി... ദിലീപിന് പിന്നെയും തിരിച്ചടി... ഇത്തവണ തേച്ചത് ജഡ്ജി! രാമൻ പിള്ളയും അകത്തേക്ക്?

കുറേ നാളായി നീണ്ട് പോകുന്ന ഒരു വിഷയമാണ് നടിയെ ആക്രമിച്ച കേസും അതുപോലെ ഈ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾ തന്നെയായിരുന്നു ഉടലെടുത്തത്. അതിന് പിന്നാലെ അപൂർവ്വത്തിൽ അപൂർവ്വം എന്ന് വിശേഷിപ്പിച്ച ഈ കേസിൽ എന്തൊക്കെ സംഭവിച്ചു എന്നത് കണ്ടെത്താൻ ഉത്തരവിടുകയായിരുന്നു.
പിന്നാലെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹർജിയും സമർപ്പിച്ചിരുന്നു. അതിന്റെ ഉത്തരവും ഇപ്പോൾ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി പറഞ്ഞു.
കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. ഇതോടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേറ്റിരിക്കുകയാണ്. ഈ മാസം 28ന് കേസ് പിന്നെയും പരിഗണിക്കും. ഇതിനിടെ ദിലീപിന്‍റെ ഫോൺ വിവരങ്ങൾ നശിപ്പിച്ച സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ഐപാഡും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഇതുകൂടാതെ, മറ്റൊരു നിർണായ സംഭവം കൂടി ഉണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി കെ. ഹരിപാൽ പിന്മാറി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്കു മാറ്റി. കേസ് പുതിയ ബെഞ്ച് പരിഗണിക്കും.
വധ ഗൂഢാലോചനക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ലയെന്ന് ദിലീപിന്റെ ഹർജി പരിഗണിച്ച് കോടതി ഇന്ന് വിധി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈ വാർത്തയും ലഭിക്കുന്നത്. കേസിന്റെ വാദം കേൾക്കുന്ന ജഡ്ജി പിൻമാറിയതിലൂടെ ദിലീപിന് ഇത് ദോഷമായി ബാധിക്കുമോ എന്ന സംശയമാണ് ഇപ്പോഴുള്ളത്.
കേസ് പരിഗണിക്കാനിരിക്കെ ഇന്നലെ ഒരു നിർണായക നീക്കം നടന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവു നശിപ്പിച്ചിട്ടില്ലെന്നു നടൻ ദിലീപ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊബൈൽ ഫോണിൽ തിരിമറി നടത്തിയെന്നും ഡേറ്റ നീക്കം ചെയ്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതു കളവാണെന്നും ഫൊറൻസിക് ലാബ് അത്തരത്തിൽ കണ്ടെത്തൽ നടത്തിയിട്ടില്ല എന്നുമാണ് അറിയിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ വിവരങ്ങൾ കിട്ടാൻ വേണ്ടിയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു ദിലീപ് വാദിക്കുന്നുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാനുള്ള ഹർജിയിൽ ക്രൈംബ്രാഞ്ച് ഉന്നയിച്ച ആരോപണങ്ങൾക്കാണു ഈ മറുപടി നടൻ നൽകിയത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണു ഫോണുകൾ ലാബിലേക്കു അയച്ചത്. ജനുവരി 29നും മുപ്പതിനും വൻതോതിൽ ഡേറ്റ നശിപ്പിച്ചെന്ന ആരോപണം ശരിയല്ല എന്നുമാണ് ദിലീപ് പറയുന്നത്. ഡേറ്റ നശിപ്പിക്കാനല്ല, വീണ്ടെടുക്കാനാണു നോക്കിയതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ തന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്‍റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ദിലീപിന്‍റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു.
ഇതിനർഥം ദിലീപിനെ മാത്രമല്ല ആ കേസിൽ അട്ടിമറിയ്ക്ക് ശ്രമിച്ച വക്കീലിനും പണി കൊടുക്കാനാണ് ഇപ്പോൾ അതിജീവിത ലക്ഷ്യം വച്ചിരിക്കുന്നത്. കേസിൽ കൃതൃമം കാണിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ശിക്ഷ ഉറപ്പായും വേണമെന്ന നിലപാടാണ് ഇപ്പോഴുള്ളത്. എന്നാൽ മെയിൽ വഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗൺസിൽ മറുപടി നൽകിയത്.
അതേസമയം, കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഹൈക്കോടതിയിൽ ഫോൺ കൈമാറുന്നതിന് തൊട്ട് മുൻപ് ദിലീപ് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ നീക്കിയതായായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംഭന്ധിച്ച പരിശോധന റിപ്പോർട്ടും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഫോൺ വിവരങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ കോഴിക്കോട്ടെ വീട്ടിൽ ക്രൈം ബ്രാഞ്ച് ഇന്ന് പരിശോധന നടത്തി.
രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. രണ്ട് മൗബൈൽ ഫോൺ, ഒരു ഐപാഡ് അടക്കം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യും. കേസിൽ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈാം ബ്രാഞ്ച് എസ്പി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് സൂചനയുണ്ട്. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. നാളെ സായ് ശങ്കറിനോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ സിനിമാ സെറ്റുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാസ സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. നടിക്ക് നേരെ ആക്രണമുണ്ടായതിന് പിന്നാലെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) 2018ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ അത്യാവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന നിലപാടും ബോളിവുഡ് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബോളിവുഡിലടക്കം ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ടെന്ന് ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്.
https://www.facebook.com/Malayalivartha