ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് ഇന്നും നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങള്‍

ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് ഇന്നും നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തര വേളയ്ക്കിടെ ബാനറുകളും പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ക്കുനേരെയും ലാ കോളേജ് വിദ്യാര്‍ത്ഥിനിക്കുനേരെ നടന്ന അതിക്രമങ്ങളും എടുത്തു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
ലാ കോളേജ് വിഷയത്തില്‍ മര്‍ദനമേറ്റവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അദ്ദേഹം വിമര്‍ശനമറിയിച്ചു. സഭ ബഹിഷ്‌കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും ഇന്നലെ മര്‍ദനമേറ്റ സ്ത്രീകളും കുട്ടികളുമായും ചര്‍ച്ച നടത്തി സമരം ശക്തിപ്പെടുത്തുമെന്നും സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശന്‍ .
മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ലെന്നും ധിക്കാരം കൊണ്ട് അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സില്‍വര്‍ലൈനിനെതിരായി പ്രതിപക്ഷം ആരംഭിക്കാന്‍ പോകുന്ന നൂറ് സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നാളെ നടത്തുമെന്നും സതീശന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha