മോനേ എന്ന ആ വിളി! പിന്നാലെ പാഞ്ഞത്തി സുരേഷ് ഗോപിയുടെ പ്രതിപുരുഷൻ.... കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു....

ഈ മനുഷ്യന് തൃശ്ശൂരല്ല, കേരളം തന്നെ കൊടുത്താലും തെറ്റില്ല എന്നാണ് ജനങ്ങൾ ഇപ്പോൾ ആവർത്തിച്ച് പറയുന്നത്. ഇന്നലെ അദ്ദേഹം രാജ്യസഭയിൽ ഒരു തീപ്പൊരി പ്രസംഗം നടത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നതും അതാണ്. കേരളത്തിലെ പ്രധാനപ്പെട്ട വനവാസി ഊരുകള്‍ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെടുന്നതാണ് ഈ വീഡിയോയിൽ വ്യക്തമാവുന്നത്.
കേരളത്തിലെ വനവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും കൃത്യമായി സര്‍വ്വേ നടത്തണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ വനവാസികളുടെ അവസ്ഥയെന്നും രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുരേഷ് ഗോപി എംപി അറിയിച്ചിട്ടുണ്ട്. എംപിയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലടക്കം തരംഗമായി ഇതിനോടകം മാറിയിട്ടുണ്ട്.
അതിനിടയിലും മറ്റ പല സൽപ്രവർക്കളും അദ്ദേഹം നടപ്പിലാക്കുകയാണ്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിനിടയിലും നാട്ടിൽ പുതിയൊരു നന്മ സുരേഷ് ഗോപി എംപി ചെയ്തതിനെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. അത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യക്കുറവിലും അതൊരു കുറവായില്ല എന്നാണ് ഈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.
ഇത്തവണ തന്റെ അഭാവത്തിൽ മകൻ ഗോകുൽ സുരേഷിനെ വിളിച്ചാണ് അദ്ദേഹം കാര്യങ്ങൾ വേണ്ട രീതിയിൽ ഏകീകരിച്ചിരിക്കുന്നത്. കടം വീട്ടാനും കുടുംബം പുലർത്താനും ലോട്ടറി വിൽക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം ബാങ്കിൽ നിന്ന് തിരികെ എടുത്തു കൊടുക്കുകയായിരുന്നു താരം ചെയ്തത്.
എറണാകുളം ജില്ലയിൽ പറവൂർ, വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എന്ന സ്ഥലത്ത് നാലു സെന്റ് കോളനിയിലെ പുഷ്‌പയക്കാണ് സുരേഷ് ഗോപിയുടെ സഹായം എത്തിച്ചേർന്നത്. നിരാലംബയായ ആ അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ അതിന്റെ നന്ദി പ്രകാശിപ്പിക്കണം എന്ന് പോലും അറിയില്ല. നിർമ്മാണ തൊഴിലാളിയായിരുന്ന ഇവർ ഹൃദ്രോഗ ബാധിതനായി തന്റെ മകൻ മരണപ്പെട്ടതിനെ തുടർന്നാണ് കൊച്ചു മക്കളെ സംരക്ഷിക്കാനായി പൊരിവെയിലത്ത് ലോട്ടറി കച്ചവടം നടത്തി വരുന്നത്.
വാർത്ത പാർലമെന്റ് സമ്മേളനത്തിനിടയിലാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത് എന്നു കൂടി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഉടൻ നാട്ടിലുള്ള മകൻ ഗോകുൽ സുരേഷിനോടും, പറവൂരിനടുത്ത് കൊടുങ്ങല്ലൂർ നിവാസിയായ തന്റെ സെക്രട്ടറി സിനോജിനോടും ഈ അമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനായി ആവശ്യപ്പെട്ടു.
ഉടനെ അവരെ കണ്ടെത്തി വേണ്ട സഹായം ചെയ്ത് കൊടുക്കണം എന്നാണ് അറിയിച്ചത്. ഇന്നലെ ഗോകുൽ പുഷ്പയുടെ വീട് തേടി കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ശേഷം, ബാങ്ക് ലോൺ മുഴുവനായും അടച്ചു തീർക്കുകയായിരുന്നു. ആ അമ്മയെ സംബന്ധിച്ച് വളരെയധികം ആശ്വാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതുപോലെ തന്നെയാണ് കഴിഞ്ഞദിവസം വയനാട് ജില്ലയിലെ വനവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവിടെ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ജനങ്ങോട് ഇടപഴകി അവരുടെ ദുരിതവും ദുഖവും ഒക്കെ മനസ്സിലാക്കുകയാണ് അദ്ദേഹം. അവരുടെ അവസ്ഥ നേരില്‍ കണ്ടു. വീട്, കുടിവെള്ളം എന്നിവ കിട്ടാത്ത അവസ്ഥയാണ് എന്നാണ് സുരേഷ് ഗോപി ഇന്നലെ രാജ്യസഭയിൽ പറഞ്ഞത്.
പുല്‍പ്പള്ളിയിലെ കൊളത്തൂര്‍ കോളനിയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. കയ്യില്‍ നിന്ന് പണം നല്‍കി മോട്ടോര്‍ സ്ഥാപിച്ച് വെള്ളം എത്തിച്ച് രാത്രി തന്നെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് വര്‍ഷം മുമ്പ് അവിടുത്തെ വനവാസികളെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി താമസിപ്പിച്ചിരുന്നെങ്കിലും അവര്‍ താമസിക്കുന്ന കുടിലുകളില്‍ മഴപെയ്താല്‍ വെള്ളം പുറത്തു പോവാത്ത അവസ്ഥയാണെന്ന് എല്‍ഡിഎഫ് എംപിയായ എം.വി. ശ്രേയാംസ്‌കുമാറിന്റെ ചാനലില്‍ തന്നെ കഴിഞ്ഞ ദിവസം വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു.
വനവാസി വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി ലഭിക്കുന്നില്ലെന്നാണ് സിപിഎം എംപിയായ സോമപ്രസാദ് പറയുന്നത്. എന്നാല്‍ താന്‍ എംപി ഫണ്ടില്‍ നിന്ന് ഇടമലക്കുടിയിലെ കുടിവെള്ള പദ്ധതിക്കായി പണം അനുവദിച്ചിരുന്നെങ്കിലും അതു ഉപയോഗിക്കാനാകാതെ ലാപ്‌സ് ആവുകയായിരുന്നു. പിന്നീട് കയ്യില്‍ നിന്ന് പണം മുടക്കി കുടിവെള്ളം എത്തിക്കുകയാണുണ്ടായത് എന്നാണ് അവരും പറയുന്നത്. കണക്കുകളും വസ്തുതയും നിരത്തിയാണ് അദ്ദേഹം കഴിഞ്ഞ ദിവസം അടിച്ച് കസറിയത്.
https://www.facebook.com/Malayalivartha