മാൻഡ്രേക്ക് ഇഫക്ടിന് പിന്നാലെ കലികാലം... കല്ലിട്ടാൻ കേരളം പൊട്ടിത്തെറിക്കും... പിണറായി വെന്ത് വെണ്ണീറാവും! അമ്മമാരുടെ ശാപവാക്ക് ഫലിക്കും?

കേരളത്തിലെ അമ്മമാരുടെ ശാപം അത് പിണറായി സർക്കാരിനെ വേട്ടയാടുമെന്നാണ് ഇന്നലെ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന അമ്മമാർ ചങ്കുപൊട്ടി മലയാളികളോട് വിളിച്ച് പറഞ്ഞത്. തികച്ചും ഒരു ക്രൂരതയായി മാത്രമാണ് പരിസരവാസികൾ മാധ്യമങ്ങളോട് ഇതേപറ്റി തുറന്ന് പറഞ്ഞത്.
കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം വലിയ സംഘർഷത്തിലേക്കാണ് വഴിവെച്ചത്. കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടം സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും ഇനിയും സമരം തുടരുമെന്നും പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധിക്കുന്നവരെ നേരിട്ടു പൊലീസ് പിടിച്ചു മാറ്റുന്നതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.
പ്രതിഷേധിച്ച സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതു വ്യാപക പ്രതിഷേധത്തിനിടയാക്കി. മലയാളികൾ തത്സമയം ആ നെറികെട്ട കാഴ്ച വീട്ടിലിരുന്നു കാണുകയും ചെയ്തിരുന്നു. നാല് സ്ത്രീകളെ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
പ്രതിഷേധിക്കുന്നതിനിടെ അമ്മയെ പൊലീസ് പിടിച്ചു കൊണ്ടുപോയത് കണ്ട് പേടിച്ച് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സംഭവത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി തന്നു. സമര സ്ഥലത്തെ സങ്കടക്കാഴ്ചയായി അത് മാറുകയും മുൻപ് പല ഉന്നതർക്കും അവരുടെ കുട്ടികൾക്കും കിട്ടിയതിന്റെ 100ൽ ഒരംശം സംരക്ഷണം പോലും ആ കുട്ടിക്ക് നൽകിയില്ലല്ലോ എന്ന ചോദ്യങ്ങൾ പലരും ഉയർത്തുകയും ഉണ്ടായിരുന്നു.
നേരത്തേ ബിനീഷ് കോടിയരിയുടെ വീട്ടിൽ ഒരു പ്രധാന റെയ്ഡ് സംഘടിപ്പിച്ചപ്പോൾ അന്ന് അവിടെ ഓടിയെത്തിയ ബാലവകാശ കമ്മീഷനെ ഇപ്പോഴത്തെ സംഭവത്തിന് അഭിപ്രായ പ്രകടനത്തിനു പോലും കണ്ടില്ലല്ലോ? ആ കുഞ്ഞിനെ രക്ഷിക്കാൻ എന്തേ എത്താത്തത്? എന്നുള്ള ചോദ്യങ്ങൾ സമരമുഖത്ത് നിന്നും ജനങ്ങൾ ഉയർത്തുന്നുണ്ട്.
അമ്മയെ പൊലീസ് വലിച്ചിഴയ്ക്കുന്നത് നോക്കി നിസ്സഹായനായി ആ കുഞ്ഞിന്റെ കരച്ചില്‍, ഇപ്പോഴും മലയാളികളുടെ മനസ്സിൽ തീരാനോവായി അവശേഷിക്കുകയാണ്. അമ്മയെ ഇന്നു തന്നെ കൊണ്ടുവരണമെന്നും കരയുന്നതിനിടെ കുഞ്ഞ് ആവശ്യപ്പെടുന്നുമുണ്ട്.
അതോടൊപ്പം അവിടുത്തെ ഒരു വീട്ടമ്മ പോലീസിനോട് തന്റെ സാഹചര്യത്തെ കുറിച്ച് വിവരിക്കുന്നത് ഏവരേയും നെഞ്ചുലയ്ക്കുന്ന തരത്തിലാണ്.
കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ ആണ്. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ റെയിൽ വിരുദ്ധ സംയുക്ത സമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് ഈ സംയുക്ത സമരസമിതി.
ഈ സംഭവവുമായി ബന്ധപ്പെട്ട് സമരത്തിൽ അറസ്റ്റിലായ ജിജി ഫിലിപ്പ് മാധ്യമങ്ങളോട് ഇന്നലെ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു....
ആദ്യം മറ്റൊരു സ്ഥലത്താണ് കെ റെയിൽ കല്ലിടലെന്നാണ് അറിയിച്ചിരുന്നത്. ഞങ്ങളെ കബളിപ്പിച്ചാണ് മാടപ്പള്ളിയിലേക്ക് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മണ്ണെണ്ണ കയ്യിലുണ്ടായിരുന്നു. പക്ഷേ പൊലീസ് ആരോപിക്കുന്നത് പോലെ മണ്ണെണ്ണ തങ്ങൾ ഒഴിച്ചിട്ടില്ല. പക്ഷേ എന്റെ വീട്ടിൽ കല്ലിടുകയാണെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് സത്യമാണ്.
''സമരത്തിനിടെ നിലത്തു വീണ എന്നെ കാലിനും കയ്യിലും പിടിച്ച് വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. ദേഹത്ത് പരിക്കുകളുണ്ട്. കെ റെയിൽ വന്നാൽ എന്റെ രണ്ട് വീടുകളാണ് നഷ്ടമാകുക. ലോണെടുത്തുണ്ടാക്കിയ കടയും നഷ്ടമാകും. എനിക്കെന്റെ വീട് വേണം,
പിണറായിക്ക് സ്വപ്നമുണ്ടെങ്കിൽ എനിക്കുമുണ്ട് സ്വപ്നം. പിണറായിയുടെ സ്വപ്നം പോലെ തന്നെ എനിക്കെന്റെ സ്വപ്നവും സാക്ഷാത്കരിക്കണം. വീടും സ്ഥലവും നഷ്ടമാകുന്നവർക്കുള്ള കോംമ്പൻസേഷൻ എനിക്ക് വേണ്ട''. ഇനിയും ഉദ്യോഗസ്ഥർ കല്ലിടലിനെത്തിയാൽ തടയാൻ തന്നെയാണ് തീരുമാനമെന്നും ജിജി വ്യക്തമാക്കി.
കെ റെയിൽ ഉദ്യോഗസ്ഥർ ഇന്നലെ പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് എത്തിയിരുന്നു. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല.
പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നത്. പക്ഷേ യാതൊരു ദയാദാക്ഷ്യണ്യവുമില്ലാതെയാണ് അവരെ വിലിച്ചിഴച്ച് മാറ്റിയത്. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നാണ് പൊലീസ് ഭാഷ്യം. ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയക്കാൻ ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്.
ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha