അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം. മണി കുറ്റവിമുക്തന്‍... മണി ഉള്‍പ്പടെ മൂന്ന് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം. മണി കുറ്റവിമുക്തന്‍. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഒ.ജി. മദനന്‍. പാമ്പുപാറ കുട്ടന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. 1982 നവംബര്‍ 13നാണ് അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി.
ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25ന് നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തിന് ശേഷമാണ് മണിയെ കേസില്‍ പ്രതിയാക്കിയത്. ബേബി അഞ്ചേരിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha