ദിലീപിന്റെ ഫോണില്‍ നിന്നും സൈബര്‍ വിദഗ്ദ്ധനായ സായി ശങ്കര്‍ മായ്ച്ച് കളഞ്ഞതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ഒരു കോപ്പി സായി ശങ്കറില്‍ നിന്നും പോലീസിന് ലഭിച്ചോ?

ദിലീപിന്റെ ഫോണില്‍ നിന്നും സൈബര്‍ വിദഗ്ദ്ധനായ സായി ശങ്കര്‍ മായ്ച്ച് കളഞ്ഞതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ഒരു കോപ്പി സായി ശങ്കറില്‍ നിന്നും പോലീസിന് ലഭിച്ചോ?
തീര്‍ച്ചയായും കിട്ടിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സായി ശങ്കര്‍ കൊടുത്തതല്ല. അദ്ദേഹത്തില്‍ നിന്നും പോലീസ് എടുത്തതാണ്. കഴിഞ്ഞ ദിവസം സായി ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കോപ്പി കിട്ടിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ െ്രെകം ബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇയാള്‍ ഇക്കാര്യം സമ്മതിക്കണം.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇതിനു വേണ്ടിയാണ്.. അന്വേഷണ സംഘം നോട്ടീസ് നല്‍കിയാണ് വിളിപ്പിച്ചിട്ടുള്ളത്..
നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്‌സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കര്‍ വിശദീകരിക്കുന്നു. ഇക്കാര്യം െ്രെകംബ്രാഞ്ച് തീര്‍ത്തും വിശ്വസിച്ചിട്ടില്ല. കാരണം ഇയാളുടെ
കൈയിലുള്ള രേഖ െ്രെകംബ്രാഞ്ചിന്റെ കൈയിലുണ്ട്. ദിലീപ് ഇയാള്‍ക്ക് വന്‍തുക നല്‍കിയെന്നാണ് കരുതുന്നത്.
കേസില്‍ തന്നെ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാനുള്ള സമ്മര്‍ദതിന് വഴങ്ങാത്തതാണ് കാരണം എന്നും സായി ശങ്കര്‍ പറഞ്ഞു. എന്നാല്‍ സായി ശങ്കര്‍ കേസില്‍ പ്രതിയാവും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍
വ്യാജ മൊഴിനല്‍കാന്‍ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ ആണ് ആലപ്പുഴ സ്വദേശി ആയ സാഗര്‍. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ സാഗര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാഗറിനെ ഇറക്കിയത് ദിലീപ് ആണ്.
ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ഐപാഡും െ്രെകംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഐ പാഡ് ക്യത്യമായി പരിശോധിക്കും.
കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ ഫോണ്‍ കൈമാറുന്നതിന് തൊട്ട് മുന്‍പ് ദിലീപ് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ നീക്കിയതായായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ടും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഏതായാലും െ്രെകംബ്രാഞ്ച് ആത്മവിശ്വാസത്തിലാണ്.
" f
https://www.facebook.com/Malayalivartha