സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കുക, ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല, സില്‍വര്‍ലൈന്‍ കല്ലിടലില്‍ സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സില്‍വര്‍ലൈന്‍ കല്ലിടലില്‍ സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന സർക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല.ഇവിടെ ജനാധിപത്യമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ഇന്നും തുടരുകയാണ്. കോഴിക്കോട് കല്ലായിയില്‍ കെ റെയില്‍ കല്ലിടലിനിടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോള്‍ നടത്തിയത്.
പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉന്തും തള്ളിലും സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പരിക്ക്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പൊലീസ് ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha