മോഷണ ശ്രമം...! പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം, വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു, സിസിടിവി ക്യാമറകള്‍ തകര്‍ത്തു...! സമീപത്തെ വീട്ടിൽ നിന്നും ഏഴ് പവന്‍ സ്വര്‍ണവും 8000രൂപയും മോഷ്ടിച്ചു...!

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് മോഷ്ടാക്കള്‍ കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത.
വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍, വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 8000രൂപയും മോഷണം പോയി. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം.
https://www.facebook.com/Malayalivartha


























