'അന്തരീക്ഷമലിനീകരണം ഏറ്റവുമധികമുള്ള നഗരങ്ങളാണ് കേരളത്തിലേത് എന്നറിയാമല്ലോ? അതുകൊണ്ട് മാസ്ക് ധാരിക്കുന്നത് ഒരു ഭാരമായി കാണാതിരിക്കുക. മാസ്കിനെ ഒരു രോഗ പ്രതിരോധ സുഹ്രുത്തായി കാണുക. പോക്കറ്റിൽ മാസ്ക് വാക്സിൻ കരുതുക. ഉചിതമായ സന്ദർഭങ്ങൾ മാസ്ക് ഉപയോഗിക്കാൻ മടിക്കാതിരിക്കുക.. കൈ കോവിഡ് കാലത്തെ പോലെ തന്നെ തുടർന്നും ശരിക്കും കഴുകാനും ശ്രദ്ധിക്കുക...' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു
ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആയിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ മാസ്ക്ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങൾ മാറ്റാനുള്ള ആലോചനയിലാണ് അധികൃതർ. എന്നാൽ ഇത്തരത്തിൽ മുന്നറിയിപ്പുകൾ വന്നാലും മാസ്ക്ക് ചില വിഭാഗക്കാർ മാറ്റരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഇഖ്ബാൽ ബാപ്പുകുഞ്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മാസ്ക് ഉപേക്ഷിക്കാമോ? മാസ്ക് പോക്കറ്റ് വാക്സിൻ
കോവിഡ് കെട്ടടങ്ങി തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് പെരുമാറ്റചട്ടങ്ങൾ പ്രത്യേകിച്ച് മാസ്ക് ധരിക്കുന്നത് ഇനിയും തുടരണോയെന്ന് പലരും ചോദിക്കുന്നു. ഒട്ടനവധി ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയെങ്കിലും കോവിഡ് കാലം ഒരു പഠനകാലം കൂടിയായിരുന്നു. വ്യക്തിതലത്തിൽ സ്വീകരിക്കേണ്ട ശുചിത്വ രോഗപ്രതിരോധ രീതികളെക്കുറിച്ച് കൂടുതൽ ശാസ്തീയമായ വിവരങ്ങൾ മനസ്സിലാക്കാൻ കോവിഡ് കാലത്ത് പൊതുസമൂഹത്തിന് കഴിഞ്ഞു. എന്തിന് വെറുതെ ടാപ്പിനു മുന്നിൽ കാട്ടിയാൽ പോര മാലിന്യങ്ങളും സൂക്ഷ്മജീവികളും മാറ്റാൻ കൈ എങ്ങിനെയാണ് വൃത്തിയായി കഴുകേണ്ടതെന്ന് പഠിച്ചത് കോവിഡ് കാലത്താണല്ലോ.
കോവിഡ് പോയി ഇനി പഴയത് പോലെ കൈ കഴുകിയാൽ മതി എന്ന് തീരുമാനിക്കുന്നത് ഉചിതമല്ല അതേപോലെയാണ് മാസ്കിന്റെ കാര്യവും. എപ്പോഴും മാസ്ക് ധരിക്കുന്നത് ഒഴിവാക്കുന്ന കാര്യം ദേശീയതലത്തിൽ തീരുമാനിച്ച് സർക്കാർ അധികം വൈകാതെ പ്രഖ്യാപിച്ചേക്കാം .
എന്നാൽ അതിന് ശേഷവും മാസ്ക് ചില വിഭാഗത്തിൽ പെടുന്നവരും സവിശേഷ സാഹചര്യങ്ങളിൽ എല്ലാവരും തുടർന്നും ഉപയോഗിക്കുന്നതാണ് നല്ലത്. മാസ്കിനെ പോക്കറ്റ് വാക്സിനായി കരുതി പ്രയോജനപ്പെടുത്തണം. മുതിർന്ന പൌരരും ( + .60 വയസ്സ്) മറ്റ് രോഗങ്ങൾ (ശ്വാസകോശ രോഗങ്ങൾ, കാൻസർ, പ്രമേഹം) ഉള്ളവരും ആൾകൂട്ട സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആശുപത്രി, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ, സിനിമാതിയേറ്റർ, വൻആൾകൂട്ടപരിപാടികൾ നടക്കുന്ന ഉത്സവ-പൊതുയോഗസ്ഥലങ്ങൾ എന്നിവിടങ്ങളിൽ.
മാസ്ക് ധരിക്കുന്നത് കൊണ്ട് സൂക്ഷ്മാണുക്കളിൽ നിന്നു മാത്രമല്ല പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. അന്തരീക്ഷമലിനീകരണം ഏറ്റവുമധികമുള്ള നഗരങ്ങളാണ് കേരളത്തിലേത് എന്നറിയാമല്ലോ? ..
അതുകൊണ്ട് മാസ്ക് ധാരിക്കുന്നത് ഒരു ഭാരമായി കാണാതിരിക്കുക. മാസ്കിനെ ഒരു രോഗ പ്രതിരോധ സുഹ്രുത്തായി കാണുക. പോക്കറ്റിൽ മാസ്ക് വാക്സിൻ കരുതുക. ഉചിതമായ സന്ദർഭങ്ങൾ മാസ്ക് ഉപയോഗിക്കാൻ മടിക്കാതിരിക്കുക.. കൈ കോവിഡ് കാലത്തെ പോലെ തന്നെ തുടർന്നും ശരിക്കും കഴുകാനും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha