വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയപ്പോൾ കൊടുത്ത നോട്ടുകളിൽ തോന്നിയ സംശയം! പിന്നാലെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് 500 രൂപയുടെ 81 കള്ളനോട്ടുകൾ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം വിതുരയിൽ 40,500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























