ഐസിസിലേക്ക് ചേരാൻ മലയാളികളുടെ പൂതി; ഇന്ത്യ നയതന്ത്രം വിച്ഛേദിച്ച യമനിലേക്ക് പോകാൻ തയ്യറായത് മലയാളികളടക്കം നിരവധിപേർ; യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശിയടക്കമുള്ളവരെ സലാലയില്‍ നിന്ന് പിടികൂടി നാട് കടത്തി, സംഘത്തിൽ ഉണ്ടായിരുന്നത് മലയാളി കുടുംബവും അവരുടെ ബന്ധുക്കളും! പിടികൂടിയത് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷിയും ഭാര്യയും കുട്ടികളുമടങ്ങുന്ന 12 പേരടക്കം 14 പേരെ, കേരളത്തിൽ നിന്നും പോയത് ഒട്ടനവധിപേർ....
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഐസിസിൽ ചേർന്ന മലയാളി മരിച്ചതായുള്ള വാർത്തകൾ വന്നത്. മലയാളിയായ ഐ എസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐ എസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രത്തിലാണ് വ്യക്തമാക്കിയിരുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐ എസ് ഖൊറാസന്‍ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനുപിന്നാലെ ഇത്തരത്തിൽ ഭീകരപ്രവർത്തനങ്ങൾക്ക് നിരവധി മലയാളികളാണ് എത്തിച്ചേരുന്നത് എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 പേരെ, സലാലയില്‍ നിന്ന് പിടികൂടി നാട് കടത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ നാട് കടത്തിയവരില്‍, മലയാളി കുടുംബവും അവരുടെ ബന്ധുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച, യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശിയടക്കമുള്ളവരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നത്.
അതായത് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷി(32) ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി, ഇവരുടെ കുടുംബത്തില്‍ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചത്.
അതോടൊപ്പം തന്നെ ഹാഷിയുടെ വിവരങ്ങള്‍, എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്. തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് നേരത്തെ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നജീബ് അല്‍ ഹിന്ദിയുടെ വാർത്തകളാണ്. സ്വന്തം ഇഷ്ട പ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ നിരവധിപേർ ഇത്തരത്തിൽ പോയിരിക്കാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha